ഗംഭീര പ്രകടനം,സൂപ്പർ താരത്തെ ബാഴ്സക്ക് വേണം,എന്നാൽ എളുപ്പമാവില്ല!

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്നു വേണ്ടി കളിച്ചിട്ടുള്ള സൂപ്പർ താരമാണ് മേസൺ ഗ്രീൻവുഡ്. എന്നാൽ പിന്നീട് സംഭവിച്ച വിവാദങ്ങളെ തുടർന്ന് അദ്ദേഹത്തിന് യുണൈറ്റഡ് വിടേണ്ടി വന്നു. കഴിഞ്ഞ സീസണിൽ ഗെറ്റാഫെയിൽ ലോൺ അടിസ്ഥാനത്തിൽ അദ്ദേഹം കളിച്ചിരുന്നു. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക്ക് മാഴ്സെയുടെ താരമാണ് ഗ്രീൻവുഡ്. യുണൈറ്റഡിൽ നിന്നും മാഴ്സേ അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.

ഗംഭീര പ്രകടനമാണ് ഈ ഫ്രഞ്ച് ക്ലബ്ബിന് വേണ്ടി താരം നടത്തിക്കൊണ്ടിരിക്കുന്നത്.ഫ്രഞ്ച് ലീഗിൽ ആറു മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 5 ഗോളുകൾ അദ്ദേഹം നേടി കഴിഞ്ഞിട്ടുണ്ട്.ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം ഇപ്പോൾ മേസൺ ഗ്രീൻവുഡാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ ബാഴ്സക്ക് നേരത്തെ താല്പര്യമുണ്ടായിരുന്നുവെങ്കിലും അത് സാധ്യമായിരുന്നില്ല.

പക്ഷേ ബാഴ്സയുടെ താല്പര്യം ഇപ്പോഴും അവസാനിച്ചിട്ടില്ല. വരുന്ന സമ്മറിൽ അദ്ദേഹത്തെ കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങൾ ക്ലബ്ബ് നടത്തിയേക്കും. പക്ഷേ വലിയൊരു തുക അദ്ദേഹത്തിന് വേണ്ടി ചിലവഴിക്കേണ്ടി വരും.60 മില്യൺ പൗഡെങ്കിലും താരത്തിനു വേണ്ടി ചിലവഴിക്കേണ്ടി വരും എന്നാണ് ദി സൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നിരുന്നാൽ പോലും അദ്ദേഹത്തെ ടീമിലേക്ക് എത്തിക്കുക എന്നുള്ളത് എളുപ്പമാവില്ല. കാരണം വമ്പൻ ക്ലബ്ബുകൾ ആയ പിഎസ്ജി,അത്ലറ്റിക്കോ മാഡ്രിഡ്,ബയേൺ മ്യൂണിക്ക് എന്നിവർക്ക് വലിയ താല്പര്യമുള്ള താരം കൂടിയാണ് ഗ്രീൻവുഡ്.അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ അദ്ദേഹത്തിന് വേണ്ടി ഒരു കടുത്ത പോരാട്ടം നമുക്ക് പ്രതീക്ഷിക്കാം. ഏത് ലീഗിലും തിളങ്ങാൻ കഴിയുമെന്ന് താരം ഇപ്പോൾ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയിട്ടുണ്ടെങ്കിലും പിന്നീട് അദ്ദേഹത്തിന് അവസരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *