ക്രിസ്റ്റ്യാനോയോട് സംസാരിക്കുമ്പോൾ നോട്ട്സ് എടുക്കുന്നതാണ് നല്ലത്: കാർവഹൽ പറയുന്നു.

ദീർഘകാലമായി റയൽ മാഡ്രിഡിനും സ്പെയിനിന്റെ ദേശീയ ടീമിനും വേണ്ടി കളിക്കുന്ന താരമാണ് ഡാനി കാർവഹൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള ഒരുപാട് ഇതിഹാസങ്ങൾക്കൊപ്പം കളിക്കാൻ കാർവഹലിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സ്പെയിൻ സൈപ്രസിനെ എതിരല്ലാത്ത 6 ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടാൻ കാർവഹലിന് സാധിച്ചിരുന്നു.

ഏതായാലും തന്റെ കരിയറിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത മൂന്ന് താരങ്ങളെക്കുറിച്ച് കാർവഹൽ സംസാരിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ,സെർജിയോ റാമോസ്,ലൂക്ക മോഡ്രിച്ച് എന്നീ മൂന്ന് താരങ്ങളെ കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചിട്ടുള്ളത്. ഈ മൂന്ന് താരങ്ങളിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ടാകുമെന്നും അവരോട് സംസാരിക്കുന്ന സമയത്ത് നോട്ട്സ് എടുക്കുന്നതാണ് നല്ലത് എന്നുമാണ് കാർവഹൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ,സെർജിയോ റാമോസ്,ലൂക്ക മോഡ്രിച്ച്,ഈ മൂന്ന് പേരുമാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്. ഇവരോട് സംസാരിക്കുമ്പോൾ നമ്മൾ നോട്ട്സ് എടുക്കേണ്ടതുണ്ട്.നിങ്ങൾ ഒരു ട്രിപ്പിന് വന്നതാണെങ്കിൽ പോലും ഇവർ മൂന്നുപേരും സ്വന്തം ഫിറ്റ്നസ് നോക്കുന്നവരായിരിക്കും. റൊണാൾഡോ തണുത്ത വെള്ളമുള്ള പൂളിലും റാമോസ് ട്രെയിനിങ് ഗ്രൗണ്ടിലും മോഡ്രിച്ച് ജിമ്മിലുമായിരിക്കും. ഒരു ചെറിയ രാജ്യത്തെ വേൾഡ് കപ്പ് ഫൈനലിൽ എത്തിച്ച താരമാണ് മോഡ്രിച്ച്. ഒന്നുമില്ലാതെ വന്ന് എല്ലാം നേടിയ ഒരു വ്യക്തിയാണ് അദ്ദേഹം ” ഇതാണ് കാർവഹൽ പറഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും റയൽ മാഡ്രിഡ് വിട്ടിട്ടുണ്ടെങ്കിലും മോഡ്രിച്ച് ഇപ്പോഴും ക്ലബ്ബിൽ തന്നെ തുടരുകയാണ്. അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡും റയൽ സോസിഡാഡും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ചയാണ് ആ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!