കൂണ്ടെയുടെ ആറ്റിറ്റ്യൂഡ്, ഇങ്ങനെയൊരു താരത്തെ കണ്ടിട്ടില്ലെന്ന് ഫ്ലിക്ക്!
തകർപ്പൻ പ്രകടനമാണ് ബാഴ്സലോണ ഇപ്പോൾ അവരുടെ പരിശീലകനായ ഹാൻസി ഫ്ലിക്കിന് കീഴിൽ പുറത്തെടുക്കുന്നത്. ലാലിഗയിൽ കളിച്ച 7 മത്സരങ്ങളിൽ ഏഴിലും അവർ വിജയിച്ചിട്ടുണ്ട്. ബാഴ്സ താരങ്ങൾ എല്ലാവരും മിന്നുന്ന പ്രകടനം പുറത്തെടുക്കുന്നു. അതോടൊപ്പം തന്നെ അവരുടെ പ്രതിരോധനിരയിലെ ഫ്രഞ്ച് സൂപ്പർ താരമായ ജൂലെസ് കൂണ്ടെ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കാൻ ഈ വിങ് ബാക്കിന് കഴിഞ്ഞിട്ടുണ്ട്.
വളരെയധികം ഹാർഡ് വർക്ക് ചെയ്യുന്ന ഒരു താരമാണ് കൂണ്ടെ.മാത്രമല്ല അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡും വ്യത്യസ്തമാണ്.ഇതേക്കുറിച്ച് ചില കാര്യങ്ങൾ ബാഴ്സയുടെ പരിശീലകനായ ഫ്ലിക്ക് പറഞ്ഞിട്ടുണ്ട്.കൂണ്ടെയുടെ ആറ്റിറ്റ്യൂഡ് അസാധാരണമാണെന്നും ഇങ്ങനെയൊരു താരം തനിക്ക് ഉണ്ടായിട്ടില്ല എന്നുമാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“നിങ്ങൾ കൂണ്ടെയോട് ഒന്ന് വിശ്രമിക്കാൻ പറയണം.ഇങ്ങനെയൊരു താരത്തെ ഞാൻ കണ്ടിട്ടില്ല, എനിക്ക് മുൻപ് ഉണ്ടായിട്ടുമില്ല. മത്സരശേഷവും ഒരുപാട് ട്രെയിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.തന്റെ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ അദ്ദേഹം പുലർത്തുന്നുണ്ട്.അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് അസാധാരണമാണ്.പക്ഷേ അത് നല്ലതുമാണ്. എപ്പോഴും കളിക്കാനും പരിശീലനം നടത്താനും ആഗ്രഹിക്കുന്ന ഒരു താരമാണ് അദ്ദേഹം ‘ ഇതാണ് ഫ്രഞ്ച് താരത്തെക്കുറിച്ച് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ ഒസാസുനയെ നേരിടുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് മത്സരം നടക്കുക. കളിച്ച 7 മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളവരാണ് ബാഴ്സലോണ. പരിക്കിന്റെ പ്രശ്നങ്ങൾക്കിടയിലും ടീമിനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പരിശീലകന് സാധിക്കുന്നുണ്ട്.