കുറെ വൃത്തികെട്ട റൂമറുകൾ,ഈ സമയം അവസാനിക്കും :എംബപ്പേയെ കുറിച്ച് ആഞ്ചലോട്ടി
സൂപ്പർ താരം കിലിയൻ എംബപ്പേ വളരെയധികം കഠിനമായ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. റയൽ മാഡ്രിഡിൽ പ്രതീക്ഷിച്ച പോലെയുള്ള ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 16 മത്സരങ്ങൾ കളിച്ചിട്ട് കേവലം 5 ഓപ്പൺ പ്ലേ ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. അവസാനത്തെ ഏഴു മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്. മാത്രമല്ല കഴിഞ്ഞ രണ്ട് തവണയും ഫ്രാൻസിന്റെ സ്ക്വാഡിൽ നിന്നും അദ്ദേഹം പുറത്താവുകയും ചെയ്തു.
അതുകൊണ്ടുതന്നെ എംബപ്പേ മാനസികമായി തളർന്നിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിന് പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി. കുറെ വൃത്തികെട്ട റൂമറുകൾ എന്നാണ് ആഞ്ചലോട്ടി ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.എംബപ്പേ ഹാപ്പിയാണെന്നും എംബപ്പേയുടെ ഈ മോശം ഫോം അധികം വൈകാതെ അവസാനിക്കുമെന്നും പരിശീലകൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എംബപ്പേ ഇവിടെ ഹാപ്പിയാണ്.അതെനിക്ക് കാണാൻ കഴിയുന്നുണ്ട്.ഇത്തരം വാർത്തകൾ എന്നെ സംബന്ധിച്ചിടത്തോളം വൃത്തികെട്ടതായാണ് തോന്നുന്നത്. എല്ലാ മികച്ച സ്ട്രൈക്കർമാർക്കും ഇത്തരം മോശം സമയം ഉണ്ടാകും. പക്ഷേ അദ്ദേഹം വളരെയധികം മോട്ടിവേറ്റഡാണ്.ട്രെയിനിങ്ങിൽ അദ്ദേഹം ഹാപ്പിയാണ്. അധികം വൈകാതെ തന്നെ അദ്ദേഹം ഗോളുകൾ കണ്ടെത്തി തുടങ്ങും.തീർച്ചയായും നാളത്തെ മത്സരത്തിൽ അദ്ദേഹം തിളങ്ങും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഇത് ജസ്റ്റ് സമയത്തിന്റെ മാത്രം പ്രശ്നമാണ്. അസാധാരണമായ കഴിവുള്ള താരമാണ് എംബപ്പേ. അധികം വൈകാതെ തന്നെ അദ്ദേഹം അത് തെളിയിച്ചിരിക്കും “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ലഗാനസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്കാണ് ഈ മത്സരം നടക്കുക. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.