എൽ ക്ലാസിക്കോ : ഗോൾമഴ തീർത്ത താരങ്ങൾ ഇവരൊക്കെ!

ഒരിക്കൽ കൂടി റയലും ബാഴ്സയും മുഖാമുഖം വരികയാണ്. ശനിയാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30 നടക്കുന്ന മത്സരത്തിൽ ജയം മാത്രം ലക്ഷ്യമിട്ടായിരിക്കും ചിരവൈരികൾ കളത്തിലേക്കിറങ്ങുക. വിജയിക്കുന്നവർക്ക് ലീഗ് ടേബിളിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും സാധിക്കും. ഏതായാലും ഇതിന് മുന്നോടിയായി എൽ ക്ലാസിക്കോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.ഇതുവരെ 245 എൽ ക്ലാസിക്കോകൾ നടന്നിട്ടുണ്ട് എന്നാണ് എഎസ് ചൂണ്ടികാണിക്കുന്നത്.ഇതിൽ 97 മത്സരങ്ങൾ റയൽ വിജയിച്ചിട്ടുണ്ട്.411 ഗോളുകളാണ് ആകെ റയൽ നേടിയിട്ടുള്ളത്. അതേസമയം ബാഴ്സ 96 മത്സരങ്ങൾ വിജയിച്ചു.400 ഗോളുകളും ബാഴ്സ നേടിയിട്ടുണ്ട്.ആകെ 811 ഗോളുകൾ എൽ ക്ലാസ്സിക്കോയിൽ പിറന്നിട്ടുണ്ട്. അതായത് ഓരോ മത്സരത്തിലും ശരാശരി 3.3 ഗോളുകൾ പിറക്കുന്നു എന്നർത്ഥം.

ഇനി ഓൾ ടൈം ടോപ് സ്‌കോറർമാരെ പരിശോധിക്കാം.

1- ലയണൽ മെസ്സി

ബാഴ്‌സക്ക് വേണ്ടി 26 ഗോളുകൾ നേടി.18 എണ്ണം ലാലിഗയിലാണ്.6 എണ്ണം സ്പാനിഷ് സൂപ്പർ കപ്പ്,2 എണ്ണം യൂറോപ്പിലും നേടി.44 എൽ ക്ലാസിക്കോ മത്സരങ്ങളാണ് മെസ്സി 15 വർഷത്തിനിടെ കളിച്ചിട്ടുള്ളത്. 2005 നവംബറിലാണ് മെസ്സി ആദ്യമായി എൽ ക്ലാസ്സിക്കോയിൽ കളിക്കുന്നത്. എന്നാൽ ഏകദേശം മൂന്ന് വർഷമായി മെസ്സി എൽ ക്ലാസ്സിക്കോയിൽ ഗോൾ നേടിയിട്ട്.2018 മെയ് മാസത്തിലാണ് മെസ്സി അവസാന എൽ ക്ലാസിക്കോ ഗോൾ നേടിയത്.

2- ക്രിസ്റ്റ്യാനോ റൊണാൾഡോ.

റയലിന് വേണ്ടി 18 ഗോളുകൾ നേടി.എന്നാൽ 2018-ൽ റയൽ വിട്ടു.29 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ 18 ഗോളുകൾ നേടിയത്.മെസ്സി അവസാനമായി ഗോൾ നേടിയ എൽ ക്ലാസ്സിക്കോ മത്സരത്തിൽ തന്നെയാണ് ക്രിസ്റ്റ്യാനോയും അവസാന ഗോൾ നേടിയിട്ടുള്ളത്. എന്നാൽ എൽ ക്ലാസ്സിക്കോയിൽ ഹാട്രിക് നേടാൻ റൊണാൾഡോക്ക് സാധിച്ചിട്ടില്ല. മെസ്സിക്ക് 2 ഹാട്രിക്കുണ്ട്.

3- ആൽഫ്രഡോ ഡിസ്‌റ്റെഫാനോ

റയലിന് വേണ്ടി 18 ഗോളുകൾ.

4-റൗൾ

റയലിന് വേണ്ടി 15 ഗോളുകൾ.

റൗളിന് പിറകിൽ മൂന്ന് താരങ്ങൾ 14 ഗോളുകൾ വീതം നേടിയിട്ടുണ്ട്.

സെസാർ : ബാഴ്സലോണ
ഫെറെൻക് പുഷ്കാസ് : റയൽ
ഫ്രാൻസിസ്ക്കോ ഹെന്റോ : റയൽ

12 ഗോളുകൾ നേടിയ റയലിന്റെ സാന്റില്ലാനയാണ് ഇവർക്ക് പിറകിൽ.

11 ഗോളുകൾ നേടിയ ലൂയിസ് സുവാരസ് തൊട്ടുപിറകിലുണ്ട്. അതേസമയം നിലവിൽ കളിക്കുന്ന റയൽ താരങ്ങളിൽ ബെൻസിമ 9 ഗോളുകളുമായി ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!