എനിക്ക് ഇവിടെ മെസ്സിക്കൊപ്പം കളിക്കണം :ആഗ്രഹം വ്യക്തമാക്കി ലെവന്റോസ്ക്കി.

ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ അപ്ഡേറ്റുകളിലേക്കാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്നത്.ഈ സീസൺ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു.പിഎസ്ജിയിൽ ഇനി തുടരില്ല എന്ന തീരുമാനം മെസ്സി നേരത്തെ തന്നെ എടുത്തു കഴിഞ്ഞതാണ്.ഇനി എവിടേക്കാവും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.

ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരികെ എത്താനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്. ബാഴ്സ സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കി ഈ വിഷയത്തിൽ തന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.അതായത് ലയണൽ മെസ്സിക്കൊപ്പം തനിക്ക് ഇവിടെ കളിക്കണം എന്നാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എനിക്ക് ഇവിടെ ബാഴ്സലോണയിൽ വെച്ച് ലയണൽ മെസ്സിക്കൊപ്പം കളിക്കണം.അതാണ് എന്റെ ആഗ്രഹം. മെസ്സിയുടെ കളിശൈലിയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ട് മാറ്റം സംഭവിച്ചിട്ടുണ്ട്. ഫുട്ബോളിനെ ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ള ഒരു വ്യക്തിയാണ് മെസ്സി.അതുകൊണ്ടുതന്നെ അദ്ദേഹത്തിനൊപ്പം കളിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. മെസ്സിയുടെ കളി രീതി സമീപകാലത്ത് വികസിക്കുകയാണ് ചെയ്തിട്ടുള്ളത്.കളിക്കളത്തിനകത്ത് അദ്ദേഹം വ്യത്യസ്തമായി ചിന്തിക്കുകയും പൊസിഷനിങ്‌ നടത്തുകയും ചെയ്യുന്നു.അതുല്യമായ സെൻസ് ഉള്ള ഒരു വ്യക്തിയാണ് മെസ്സി. തീർച്ചയായും അത് ഉപയോഗപ്പെടുത്താൻ ബാഴ്സക്കും സാവിക്കും സാധിക്കും “ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

ഈ സീസണിലെ ലാലിഗ കിരീടം നേടാൻ എഫ് സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. അതിൽ വലിയൊരു പങ്കുവഹിച്ചത് റോബർട്ട് ലെവൻഡോസ്ക്കി തന്നെയാണ്. ലാലിഗയിൽ 22 ഗോളുകളും 6 അസിസ്റ്റുകളും നേടാൻ ലെവന്റോസ്ക്കിക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!