അരങ്ങേറ്റത്തിൽ വിജയവുമായി ഫ്ലിക്ക്, സിറ്റിയെ പരാജയപ്പെടുത്തി ബാഴ്സ!

ഇന്ന് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ വിജയം നേടാൻ ബാഴ്സലോണക്ക് കഴിഞ്ഞിട്ടുണ്ട്.പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബാഴ്സ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. നിശ്ചിത സമയത്ത് 2 ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് സമനില പാലിക്കുകയായിരുന്നു. ഇതോടെയാണ് പെനാൽറ്റിയിലേക്ക് നീങ്ങിയത്.

ബാഴ്സയുടെ പരിശീലകനായ ഫ്ലിക്കിന്റെ കീഴിലുള്ള ആദ്യത്തെ മത്സരം ആയിരുന്നു ഇത്. മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിൽ പൗ വിക്ടർ ബാഴ്സക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എന്നാൽ 39 മിനിട്ടിൽ ഒ റെയ്ലിയിലൂടെ മാഞ്ചസ്റ്റർ സിറ്റി സമനില സ്വന്തമാക്കി. പക്ഷേ ആദ്യപകുതി അവസാനിക്കുന്നതിനു മുൻപേ ടോറെയിലൂടെ ബാഴ്സലോണ വീണ്ടും ലീഡ് സ്വന്തമാക്കുകയായിരുന്നു.

പിന്നീട് രണ്ടാം പകുതിയിൽ ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സമനില ഗോൾ നേടി. ഇതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.4-1 എന്ന സ്കോറിലാണ് പെനാൽറ്റിയിൽ ബാഴ്സ വിജയിച്ചത്.ബാഴ്സക്ക് വേണ്ടി പെനാൽറ്റിയെടുത്ത എല്ലാവരും ഗോളാക്കി മാറ്റി.അതേസമയം സിറ്റി താരങ്ങളായ ഫിലിപ്സ്,റൈറ്റ് എന്നിവർ പെനാൽറ്റി പാഴാക്കുകയായിരുന്നു. ഇതോടെയാണ് ബാഴ്സലോണ വിജയം സ്വന്തമാക്കിയത്.ഇനി അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡ് ആണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *