Insolito..! വിവാദങ്ങളിൽ മെസ്സി പ്രതികരിച്ചത് കണ്ടോ?
ഇന്നലെ ഒളിമ്പിക്സിൽ നടന്ന അർജന്റീനയും മൊറോക്കോയും തമ്മിലുള്ള മത്സരം വിവാദങ്ങളിലാണ് അവസാനിച്ചത്.മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുകയായിരുന്നു.മത്സരത്തിന്റെ അവസാനത്തിൽ അർജന്റീന സമനില ഗോൾ നേടിയിരുന്നു. തുടർന്ന് ഉണ്ടായ സംഭവ വികാസങ്ങളെ തുടർന്ന് രണ്ട് ടീമുകൾക്കും കളം വിടേണ്ടി വന്നു.പക്ഷേ രണ്ടുമണിക്കൂറിന് ശേഷം മത്സരം പുനരാരംഭിക്കുവാൻ റഫറി തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് അർജന്റീന നേടിയ ഗോൾ ഓഫ് സൈഡ് ആണെന്ന് കണ്ടെത്തിയ റഫറി അത് നിഷേധിക്കുകയും ചെയ്തു.
പിന്നീട് 3 മിനിറ്റ് കൂടി മത്സരം നടന്നു.തുടർന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുകയും ചെയ്തു.ഇത് വലിയ വിവാദമാണ് ഫുട്ബോൾ ലോകത്ത് സൃഷ്ടിച്ചിട്ടുള്ളത്. മത്സരം സസ്പെൻഡ് ചെയ്യപ്പെട്ടു എന്ന് കരുതിയിടത്ത് നിന്നാണ് മത്സരം വീണ്ടും നടന്നത്.ഇക്കാര്യത്തിൽ വലിയ പ്രതിഷേധങ്ങൾ എല്ലാവരും ഉയർത്തിയിട്ടുണ്ട്. ലയണൽ മെസ്സിയും ഇക്കാര്യത്തിൽ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
Insolito എന്നാണ് മെസ്സി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതിയിട്ടുള്ളത്.അവിശ്വസനീയം എന്നാണ് ഇതിന്റെ അർത്ഥം. അർജന്റീന നേടിയ സമനില പിന്നീട് പരാജയമായി മാറിയത് ലയണൽ മെസ്സിക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.മെസ്സിയെ കൂടാതെ പല അർജന്റീന താരങ്ങളും ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.ഡി പോൾ,ടാഗ്ലിയാഫിക്കോ എന്നിവരൊക്കെ ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.ഏതായാലും ഈ വിഷയത്തിൽ ഫിഫക്ക് പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ അർജന്റീന.