വേൾഡ് കപ്പ് കിരീടം നേടിയ മെസ്സിയെ ആദരിക്കണം, ക്ഷണവുമായി ബ്രസീൽ!

സൂപ്പർ താരം ലയണൽ മെസ്സിയുടെ കരിയറിന് എന്തെങ്കിലും ഒരു പോരായ്മ ചൂണ്ടിക്കാട്ടാൻ ഉണ്ടായിരുന്നെങ്കിൽ അത് വേൾഡ് കപ്പിന്റെ അഭാവമായിരുന്നു.എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുന്നേ മെസ്സി അഭാവവും നികത്തി. ഖത്തർ വേൾഡ് കപ്പ് ലയണൽ മെസ്സിയുടെ നായകത്വത്തിലാണ് അർജന്റീന കരസ്ഥമാക്കിയിട്ടുള്ളത്.ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെയായിരുന്നു അർജന്റീന പരാജയപ്പെടുത്തിയത്.

ഈ കിരീടം നേടിയതോടുകൂടി ലോകത്തിന്റെ നാനാഭാഗത്തുനിന്നും മെസ്സിക്ക് പ്രശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുകയാണ്. ഇപ്പോഴത്തെ അർജന്റീനയുടെ ചിരവൈരികളായ ബ്രസീലും മെസ്സിയെ ആദരിക്കാനുള്ള ഒരുക്കത്തിലാണ്.ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിലെ ഹാൾ ഓഫ് ഫെയിമിൽ മെസ്സിയെ ഉൾപ്പെടുത്തി കൊണ്ടാണ് അദ്ദേഹത്തെ ആദരിക്കുന്നത്. ഇതിനുവേണ്ടി ലയണൽ മെസ്സിയെ ഇപ്പോൾ അധികൃതർ ക്ഷണിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് AFA ക്ക് ഒരു ക്ഷണക്കത്ത് അവർ അയക്കുകയും ചെയ്തിട്ടുണ്ട്.മെസ്സിയെക്കുറിച്ച് റിയോ ഡി ജനീറോയിലെ സ്പോർട്സ് പ്രസിഡന്റ് പറയുന്നത് ഇങ്ങനെയാണ്.

” കളത്തിനകത്തും പുറത്തും ലയണൽ മെസ്സി അദ്ദേഹത്തിന്റെ പ്രാധാന്യം ലോകത്ത് വെളിപ്പെടുത്തി കഴിഞ്ഞു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഉയർന്ന നിലയിൽ തുടർന്നിട്ടുള്ള താരമാണ് ലയണൽ മെസ്സി.മാരക്കാന അദ്ദേഹത്തെ ആദരിക്കുക എന്നുള്ളത് തീർച്ചയായും അദ്ദേഹം അർഹിക്കുന്ന ഒരു കാര്യമാണ്. മെസ്സി ഒരു ജീനിയസാണ്.മാരക്കാന അദ്ദേഹത്തെ ആദരിക്കുക തന്നെ ചെയ്യും ” ഇതാണ് പ്രസിഡന്റായ അഡ്രിയാനോ സാന്റോസ്‌ പറഞ്ഞിട്ടുള്ളത്.

ഫുട്ബോൾ ലോകത്തെ ഒരുപാട് ഇതിഹാസങ്ങൾ മാരക്കാനയിലെ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയിട്ടുണ്ട്.പെലെ,ഗാരിഞ്ച,റിവലിനോ,റൊണാൾഡോ നസാരിയോ,യൂസെബിയോ,ബെക്കൻബോർ എന്നിവരൊക്കെ മാരക്കാന ആദരിച്ച ഇതിഹാസങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *