ലയണൽ ആൻഡ് ലയണേല,മെസ്സി എഫക്ട്, വർദ്ധിച്ചുവരുന്ന പേരുകൾ!
ഖത്തർ വേൾഡ് കപ്പിൽ അസാമാന്യ പ്രകടനം നടത്തിക്കൊണ്ട് തന്റെ രാജ്യത്തെ വേൾഡ് കപ്പ് കിരീടത്തിലേക്ക് നയിക്കാൻ നായകനായ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.ആദ്യമത്സരത്തിൽ പരാജയപ്പെട്ടിടത്ത് നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെയാണ് അർജന്റീന ഉയർത്തെഴുന്നേറ്റത്. ലയണൽ മെസ്സിയാവട്ടെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെയാണ് അർജന്റീനയെ ഈ കിരീടനേട്ടത്തിലേക്ക് എത്തിച്ചിട്ടുള്ളത്.
ഒരുകാലത്ത് അന്താരാഷ്ട്ര ട്രോഫിയുടെ പേരിൽ മെസ്സിക്ക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ അർജന്റീനയിൽ നിന്ന് തന്നെ ഏൽക്കേണ്ടി വന്നിരുന്നു. പക്ഷേ ആ കാലമൊക്കെ ഇപ്പോൾ മാറി. വലിയ രൂപത്തിലുള്ള സ്നേഹവും സ്വീകാര്യതയുമാണ് ഇന്ന് അർജന്റീനക്കാർക്കിടയിൽ ലയണൽ മെസ്സിക്ക്. അതിന്റെ ചില തെളിവുകൾ ഇപ്പോൾ പ്രമുഖ അർജന്റീന മാധ്യമമായ Tyc സ്പോർട്സ് പുറത്തുവിട്ടിട്ടുണ്ട്.
അതായത് ഈ സമീപകാലത്ത് ലയണൽ ആൻഡ് ലയണേല എന്ന പേരുകൾ കുട്ടികൾക്ക് നൽകുന്ന പ്രവണത വളരെയധികം വർദ്ധിച്ചിട്ടുണ്ട്.ലയണൽ മെസ്സിയോടുള്ള ഇഷ്ടം കൊണ്ടാണ് ആൺകുട്ടികൾക്ക് ലയണൽ എന്നുള്ള പേരും പെൺകുട്ടികൾക്ക് ലയണേല എന്നുള്ള പേരും അർജന്റീനക്കാർ നൽകിക്കൊണ്ടിരിക്കുന്നത്.ദി സാന്റ സിവിൽ രജിസ്റ്ററിയാണ് ഇക്കാര്യം പബ്ലിഷ് ചെയ്തിട്ടുള്ളത്.
Messi has a beautiful international career ❤️ pic.twitter.com/X6f7T7nhQR
— Messi Media (@LeoMessiMedia) January 2, 2023
മെസ്സിയുടെ നഗരമായ റൊസാരിയോയിൽ ഈ പേരുകൾ നൽകുന്ന പ്രവണത 700 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.ഒക്ടോബർ, നവംബർ മാസങ്ങളിൽ കൂടുതൽ പേരുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ഡിസംബറിലാണ് റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. 49 കുട്ടികൾക്കാണ് ഈ പേര് ഒരു രജിസ്ട്രിയിൽ മാത്രമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഭൂരിഭാഗം കുട്ടികളും റൊസാരിയോയിൽ നിന്നുള്ളതാണ്.
ഏതായാലും ലയണൽ മെസ്സി എഫക്ട് അർജന്റീനയിൽ ആഞ്ഞടിക്കുകയാണ്. പക്ഷേ കൂടുതൽ പേരുകൾ വന്നു കഴിഞ്ഞാൽ അത് ഭാവിയിൽ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നുള്ള കാര്യത്തിലും അധികൃതർ ആശങ്കയിലാണ്.