റെക്കോർഡ് കുറിച്ച നെയ്മർക്ക് സ്പെഷ്യൽ ബൂട്ട്, 78 പേർക്ക് ഗിഫ്റ്റ് നൽകി.

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ കഴിഞ്ഞ ബൊളിവിയക്കെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു. ഇതോടുകൂടി ഒരു റെക്കോർഡ് സ്വന്തമാക്കാൻ നെയ്മർക്ക് കഴിഞ്ഞിരുന്നു. ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് നെയ്മർ സ്വന്തമാക്കിയിരുന്നത്. 77 ഗോളുകൾ നേടിയിരുന്ന ഇതിഹാസതാരം പെലെയെ നെയ്മർ ജൂനിയർ മറികടക്കുകയായിരുന്നു.

ഈ റെക്കോർഡ് കുറിച്ച് നെയ്മർക്ക് വേണ്ടി ഒരു സ്പെഷ്യൽ ബൂട്ട് അദ്ദേഹത്തിന്റെ സ്പോൺസർമാരായ പ്യൂമ നിർമ്മിച്ചിട്ടുണ്ട്.NJR 78 FUTURE എന്നാണ് ഈ ബൂട്ടിന് പേര് നൽകിയിരിക്കുന്നത്. വൈറ്റും ഗോൾഡൻ കളറും ചേർന്ന ഒരു ഡിസൈനിലാണ് ഈ ബൂട്ട് നിർമ്മിച്ചിരിക്കുന്നത്. നെയ്മറുടെ ജീവിതത്തിലെ 10 അതുല്യമായ ഐക്കണുകൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കും കുടുംബങ്ങൾക്കുമായി ആകെ 78 ബൂട്ടുകൾ നെയ്മർ ജൂനിയർ സമ്മാനമായി നൽകുകയും.ഇതേക്കുറിച്ച് നെയ്മർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതിങ്ങനെയാണ്.

” റെക്കോർഡ് തകർക്കാൻ കഴിഞ്ഞു എന്നത് ഒരു സ്വപ്നസാക്ഷാത്കാരമാണ്.പെലെ എന്റെ ഹീറോയാണ്. ബ്രസീലിൽ വളർന്നുവരുന്ന ഓരോ കുട്ടിക്കും അദ്ദേഹം ഒരു ഇൻസ്പിരേഷൻ ആണ്. എന്റെ കുടുംബം ഉൾപ്പെടെ ഒരുപാട് പേർ ഈ യാത്രയിൽ എന്നെ സഹായിച്ചിട്ടുണ്ട്. 78 ഗോളുകൾ നേടിയതിനു ശേഷം എന്തെങ്കിലും സ്പെഷ്യലായിട്ട് അവർക്ക് വേണ്ടി ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് പ്യുമയുമായി കൈകോർത്തുകൊണ്ട് ഈ സ്പെഷ്യൽ ബൂട്ടുകൾ തയ്യാറാക്കിയിട്ടുള്ളത്.എന്നെ സ്വാധീനിച്ച 78 വ്യക്തികൾക്ക് ഞാൻ അത് സമ്മാനിച്ചിട്ടുണ്ട്. എന്നെ സഹായിച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു ” ഇതാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ പെറുവിനെതിരെയുള്ള മത്സരത്തിൽ നെയ്മർ ജൂനിയർ ഒരു അസിസ്റ്റ് നേടിയിരുന്നു.അതായാലും നെയ്മർ സൗദി അറേബ്യയിലേക്ക് മടങ്ങിയിട്ടുണ്ട്.അൽ ഹിലാലിനു വേണ്ടി താരം ഇനി അരങ്ങേറ്റം നടത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!