മെസ്സിയുടെ ഫേവറേറ്റ് ഗോൾ ഏതാണ്? രണ്ട് ഗോളുകൾ പറഞ്ഞ് മെസ്സി!

സൂപ്പർ താരം ലയണൽ മെസ്സി നിലവിൽ കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ മെസ്സി സബ്സ്റ്റിറ്റ്യൂട്ട് റോളിലായിരുന്നു ഇറങ്ങിയിരുന്നത്. അടുത്ത മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഗ്വാട്ടിമാലയാണ്. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക. ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ലയണൽ മെസ്സി ഉണ്ടാകും.

മെസ്സി പുതുതായി നൽകിയ അഭിമുഖത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.മെസ്സി നേടിയ ഗോളുകളിൽ മെസ്സിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗോൾ ഏതാണ് എന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കപ്പെട്ടിരുന്നു. 2011ൽ റയൽ മാഡ്രിഡിനെതിരെ നേടിയ സോളോ ഗോളും ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ നേടിയ ഗോളുമാണ് മെസ്സി തിരഞ്ഞെടുത്തിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“2011ൽ റയൽ മാഡ്രിഡിനെതിരെ നേടിയ ഗോളാണ് എന്നെ സംബന്ധിച്ചിടത്തോളം മനോഹരമായ ഗോൾ. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഗോൾ അത് വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ നേടിയ ഗോളാണ് “ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡിന്റെ മധ്യനിരയെയും പ്രതിരോധനിരയെയും പൂർണ്ണമായും നിഷ്പ്രഭമാക്കി കൊണ്ടുള്ള ഒരു സോളോ ഗോളായിരുന്നു ലയണൽ മെസ്സി 2011ൽ നേടിയിരുന്നത്. മറ്റു പല ടീമുകൾക്കെതിരെയും സമാനമായ സോളോ ഗോളുകൾ ലയണൽ മെസ്സി നേടിയിട്ടുണ്ട്. അതേസമയം ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ രണ്ട് ഗോളുകൾ ആയിരുന്നു മെസ്സി നേടിയിരുന്നത്.അതിലൊന്ന് പെനാൽറ്റി ഗോളായിരുന്നു. വേൾഡ് കപ്പിൽ ഉടനീളം ലയണൽ മെസ്സിയുടെ ഗോളുകളായിരുന്നു അർജന്റീനയെ രക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!