ബ്രസീൽ ടീമിൽ നെയ്മറെ ഉൾപ്പെടുത്തിയേക്കില്ല!

ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ് നിലവിൽ ബ്രസീൽ ടീമിന്റെ പരിശീലകനായ ടിറ്റെയുള്ളത്.രണ്ട് മത്സരങ്ങളാണ് ബ്രസീൽ കളിക്കുക. ജനുവരി 28-ആം തീയതി നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് ബ്രസീലിന്റെ എതിരാളികൾ. ഇക്വഡോറിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.പിന്നീട് ഫെബ്രുവരി രണ്ടാം തിയ്യതി ബ്രസീൽ പരാഗ്വയെ നേരിടും. സ്വന്തം മൈതാനത്താണ് ബ്രസീൽ ഈ മത്സരം കളിക്കുക.

ഈ രണ്ട് മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ സ്ക്വാഡിൽ സൂപ്പർതാരം നെയ്മർ ജൂനിയറെ പരിശീലകൻ ടിറ്റെ ഉൾപ്പെടുത്തിയേക്കില്ല എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ആങ്കിൾ ഇഞ്ചുറിയുടെ പിടിയിലാണ് നെയ്മർ. താരം പരിക്കിൽ നിന്നും മുക്തനായിട്ടില്ല.നെയ്മറെ ടീമിൽ ഉൾപ്പെടുത്തിയൽ അദ്ദേഹത്തിന് കളിക്കാനാവുമെന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല. അത്കൊണ്ട് തന്നെ നെയ്മറുടെ കാര്യത്തിൽ റിസ്ക്ക് എടുക്കാൻ ടിറ്റെ തയ്യാറാവില്ല.

നിലവിൽ വേൾഡ് കപ്പിന് ബ്രസീൽ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ബ്രസീലിനെ സംബന്ധിച്ചെടുത്തോളം ഈ മത്സരങ്ങൾ വലിയ പ്രാധാന്യമുള്ളവയല്ല. അത്കൊണ്ട് തന്നെ ടിറ്റെ ടീമിൽ പരീക്ഷണങ്ങൾ നടത്താനായിരിക്കും ഈ സന്ദർഭം ഉപയോഗിക്കുക. അതേസമയം നെയ്മർ ജൂനിയർ മൂന്നാഴ്ച്ചക്കുള്ളിൽ പരിശീലനത്തിന് തിരിച്ചെത്തുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കപ്പെടുന്നത്.ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെയുള്ള മത്സരത്തിൽ താരം കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!