ബെൻസിമയെ ഒഴിവാക്കിയതിന് പിന്നിൽ താനാണെന്ന ആരോപണത്തോട് പ്രതികരിച്ച് ഹ്യൂഗോ ലോറിസ്!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിനുള്ള ഫ്രഞ്ച് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ സൂപ്പർ താരം കരിം ബെൻസിമക്ക് അതിൽ ഇടം നേടാൻ കഴിഞ്ഞിരുന്നു.പക്ഷേ പരിക്ക് മൂലം പിന്നീട് താരം പുറത്താവുകയായിരുന്നു. എന്നാൽ ബെൻസിമയെ ഫ്രഞ്ച് ദേശീയ ടീം മനപ്പൂർവ്വം പുറത്താക്കിയതാണ് എന്ന ആരോപണങ്ങൾ പിന്നീട് ഉയർന്നിരുന്നു. അതിനു പിന്നിൽ ക്യാപ്റ്റനായ ഹ്യൂഗോ ലോറിസും സൂപ്പർതാരമായ അന്റോയിൻ ഗ്രീസ്‌മാനും പ്രവർത്തിച്ചുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

ഏതായാലും ഇതിനോട് ഇപ്പോൾ ലോറിസ് പ്രതികരണം അറിയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങൾ തികച്ചും അസംബന്ധമാണ് എന്നാണ് ലോറിസ് പറഞ്ഞിട്ടുള്ളത്.ബെൻസിമ തങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നുവെന്നും ലോറിസ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പലതരത്തിലുള്ള ആരോപണങ്ങളും പുറത്തേക്ക് വരുന്നുണ്ട്. അതെല്ലാം വ്യാജവും അസംബന്ധവുമാണ്.ബെൻസിമ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ടീമിലെ അന്തരീക്ഷം വളരെ മികച്ച രൂപത്തിൽ തന്നെയായിരുന്നു. അദ്ദേഹം ബാലൺഡി’ഓർ ജേതാവാണ്.ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു മൂല്യമുള്ള വസ്തു തന്നെയാണ്.ഞങ്ങൾ അദ്ദേഹത്തെ പുറത്താക്കി എന്നുള്ളത് തീർത്തും വ്യാജമാണ്.ഞങ്ങളെ നേഷൻസ് ലീഗ് കിരീടം വിജയിക്കാൻ സഹായിച്ചത് ബെൻസിമയാണ്. വേൾഡ് കപ്പിൽ ഏറ്റവും മികച്ച താരങ്ങൾ ഉണ്ടായിരിക്കുക എന്നുള്ളതിന് തന്നെയാണ് ഒരു ടീം മുൻഗണന നൽകുക. ഞങ്ങളും ബെൻസിമ ഉണ്ടാവാൻ ആഗ്രഹിച്ചിരുന്നു ” ഇതാണ് ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായിരുന്ന ഹ്യൂഗോ ലോറിസ് പറഞ്ഞത്.

വേൾഡ് കപ്പ് അവസാനിച്ചതിന് പിന്നാലെ ബെൻസിമ ഫ്രഞ്ച് ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഹ്യൂഗോ ലോറിസും ഫ്രാൻസ് ടീമിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *