ഫുട്ബോൾ എനിക്കൊരു അമ്യൂസ്മെന്റ് പാർക്ക് പോലെ: വില്യൻ
സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് എസ്റ്റവായോ വില്യൻ തന്റെ ക്ലബ്ബായ പാൽമിറാസിന് വേണ്ടി പുറത്തെടുക്കുന്നത്.അതുകൊണ്ടുതന്നെയാണ് ഈ 17കാരനായ താരത്തിന് ബ്രസീലിന്റെ സീനിയർ ടീമിലേക്ക് വിളി വന്നിട്ടുള്ളത്. വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ സ്‌ക്വാഡിൽ വില്യൻ ഇടം നേടിയിരുന്നു. അതിനുശേഷം പാൽമിറാസിന് രണ്ട് മത്സരങ്ങളാണ് വില്യൻ കളിച്ചത്.അതിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. അത്രയും മികച്ച ഫോമിലാണ് താരം ഇപ്പോൾ ഉള്ളത്.
ഇന്നലെ നടന്ന പ്രസ് കോൺഫറൻസിൽ വില്യൻ പങ്കെടുത്തിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ഫുട്ബോൾ തനിക്കൊരു അമ്യൂസ്മെന്റ് പാർക്ക് പോലെയാണ് എന്നുള്ളത് വില്യൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഞാനൊരുപാട് വർക്ക് ചെയ്യാറുണ്ട്. ശാരീരികമായും മാനസികമായും വർക്ക് ചെയ്യാറുണ്ട്.എന്റെ കുടുംബത്തോടൊപ്പം ഒരുപാട് സമയം ഒന്നിച്ച് ചിലവഴിക്കാറുണ്ട്. ഫുട്ബോൾ എനിക്കൊരു അമ്യൂസ്മെന്റ് പാർക്ക് ആണ്.ഞാൻ അവിടെ വളരെയധികം ഹാപ്പിയാണ്.ബ്രസീൽ ദേശീയ ടീമിന്റെ ജേഴ്സി അണിയാൻ സാധിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ഒരു മികച്ച കരിയർ നിർമിക്കാൻ സാധിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്.ഇത് കേവലം ഒരു തുടക്കം മാത്രമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് വില്യൻ പറഞ്ഞിട്ടുള്ളത്.
ബ്രസീലും ഇക്വഡോറും തമ്മിലാണ് വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഏറ്റുമുട്ടുക. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 6:30നാണ് ഈ മത്സരം കാണാൻ സാധിക്കുക. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ വില്യന് സ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണ്.ഒരുപക്ഷേ പകരക്കാരനായി കൊണ്ട് അദ്ദേഹം ബ്രസീൽ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയേക്കാം.