നെതർലാന്റ്സിനെതിരെയുള്ള സംഭവവികാസങ്ങളിൽ ഖേദം രേഖപ്പെടുത്തി മെസ്സി!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയിരുന്നത് നെതർലാന്റ്സിനെയായിരുന്നു. നിരവധി സംഭവ വികാസങ്ങൾ ആ മത്സരത്തിൽ അരങ്ങേറിയിരുന്നു.നെതർലാന്റ്സ്‌ പരിശീലകനായ വാൻ ഗാലിനെ ഉന്നം വച്ചുകൊണ്ട് മെസ്സി ഒരു സെലിബ്രേഷൻ നടത്തിയിരുന്നു. മാത്രമല്ല മത്സരശേഷം ഡച്ച് സൂപ്പർതാരമായ വെഗോസ്റ്റുമായി മെസ്സി പ്രശ്നങ്ങൾ നടത്തിയതും വലിയ രൂപത്തിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ വേൾഡ് കപ്പിന് ശേഷം ആദ്യമായി നൽകിയ ഇന്റർവ്യൂവിൽ ഇതേക്കുറിച്ച് മെസ്സി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അന്ന് സംഭവിച്ച കാര്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതൊന്നും പ്ലാൻ ചെയ്തു സംഭവിച്ച കാര്യങ്ങൾ അല്ലെന്നും ആ സന്ദർഭത്തിൽ സംഭവിച്ചു പോയതാണ് എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യത്തിൽ അതൊന്നും ഞാൻ തയ്യാറെടുത്തു ചെയ്ത കാര്യങ്ങളായിരുന്നില്ല. ആ സമയത്ത് അത് അങ്ങനെ സംഭവിച്ചു പോയതാണ്. മത്സരത്തിന് മുന്നേ വാൻ ഗാൽ എന്തൊക്കെയാണ് ഞങ്ങളെക്കുറിച്ച് പറഞ്ഞത് എന്നുള്ളത് എന്റെ സഹതാരങ്ങൾ എനിക്ക് പറഞ്ഞു തന്നിരുന്നു. പിന്നീട് വാൻ ഗാലിനെതിരെ ചെയ്തതും വെഗോസ്റ്റിനെതിരെ ചെയ്തതുമൊക്കെ ഞാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളെല്ല.അതൊക്കെ ആ സമയത്ത് സംഭവിച്ചു പോയതാണ്. മാത്രമല്ല വളരെയധികം ടെൻഷനും ആശങ്കയുമൊക്കെ ആ സമയത്തുണ്ടായിരുന്നു.എല്ലാം വളരെ പെട്ടെന്നായിരുന്നു. ഞാൻ ഒന്നും പ്ലാൻ ചെയ്തിരുന്നില്ല ” മെസ്സി പറഞ്ഞു.

അതൊക്കെ മനപ്പൂർവം ചെയ്തതല്ലെന്നും ആ മത്സരത്തിന്റെ ചൂടിൽ സംഭവിച്ചു പോയതാണ് എന്നുമാണ് മെസ്സി വ്യക്തമാക്കിയിട്ടുള്ളത്. ഏതായാലും ആ മത്സരത്തിൽ വളരെ വ്യത്യസ്തനായ ഒരു മെസ്സിയെയായിരുന്നു ആരാധകർക്ക് കാണാൻ കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!