ഡാനി ആൽവസിനെതിരെ ലൈംഗിക അതിക്രമ ആരോപണം, അന്വേഷണം തുടങ്ങി പോലീസ്!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ പങ്കെടുത്ത ബ്രസീലിയൻ ടീമിന്റെ ഭാഗമാവാൻ സൂപ്പർതാരം ഡാനി ആൽവരസിന് സാധിച്ചിരുന്നു. നിലവിൽ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസിന് വേണ്ടിയാണ് ഈ ബ്രസീലിയൻ സൂപ്പർ താരം കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് അദ്ദേഹം ബാഴ്സലോണ നഗരത്തിലാണ് താമസിച്ചു പോരുന്നത്.

ഇപ്പോഴിതാ ഡാനി ആൽവസിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർന്നു വന്നിട്ടുണ്ട്. അതായത് ഡിസംബർ 30 ആം തീയതി ബാഴ്സലോണയിലെ സട്ടൻ നൈറ്റ് ക്ലബ്ബിലെ ഒരു പാർട്ടിക്കിടയിൽ വെച്ച് ഒരു സ്ത്രീയെ ഡാനി ആൽവസ് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ഇര ആരോപിച്ചിരിക്കുന്നത്.

ഈ ആരോപണത്തിൽ ഇപ്പോൾ കാറ്റലൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡാനി ആൽവസ് കുറ്റക്കാരനാണോ എന്നുള്ളത് ഈ അന്വേഷണത്തിന് ശേഷമായിരിക്കും വ്യക്തമാവുക. അതേസമയം ഇര വളരെ ഭയത്തോടു കൂടിയാണ് പോലീസിനെ സമീപിച്ചുതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പക്ഷേ ഈ ആരോപണങ്ങളെ എല്ലാം ഇപ്പോൾ ഡാനി ആൽവസ് നിഷേധിച്ചതായും റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. ആ നൈറ്റ് ക്ലബ്ബിൽ ഉണ്ടായിരുന്ന കാര്യം ഡാനി സമ്മതിച്ചിട്ടുണ്ട്. എന്നാൽ വളരെ കുറച്ച് സമയം മാത്രമാണ് താൻ അവിടെ ചിലവഴിച്ചതെന്നും ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നുമാണ് ഡാനി അധികൃതരെ അറിയിച്ചിരിക്കുന്നത്.

ഏതായാലും അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. ഡാനി ആൽവസ് കുറ്റക്കാരനാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് ശിക്ഷ നടപടികൾ നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *