ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൺഡി’ഓർ വിറ്റു!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന്റെ താരമാണ്.യൂറോപ്പിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയതിനുശേഷം ആണ് അദ്ദേഹം ഇപ്പോൾ മിഡിൽ ഈസ്റ്റിലേക്ക് എത്തിയിട്ടുള്ളത്.5 ബാലൺഡി’ഓർ പുരസ്കാരങ്ങൾ അദ്ദേഹം തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മെസ്സിക്ക് പുറകിൽ രണ്ടാം സ്ഥാനത്താണ് റൊണാൾഡോ ഉള്ളത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ബാലൺഡി’ഓർ നേട്ടവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു റിപ്പോർട്ട് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിറർ പുറത്തുവിട്ടിട്ടുണ്ട്. അതായത് 2013ൽ ബാലൺഡി’ഓർ പുരസ്കാരം നേടിയിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു.ലയണൽ മെസ്സി, ഫ്രാങ്ക് റിബറി എന്നിവരെ തോൽപ്പിച്ചു കൊണ്ടായിരുന്നു ഈ പുരസ്കാരം കരസ്ഥമാക്കിയിരുന്നത്.ഈ ബാലൺഡി’ഓർ 2017-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വില്പന നടത്തിയിട്ടുണ്ട്.

പക്ഷേ ഒറിജിനൽ ബാലൺഡി’ഓർ അല്ല റൊണാൾഡോ വിറ്റിട്ടുള്ളത്. മറിച്ച് താരത്തിന് ലഭിച്ചിട്ടുള്ള റിപ്ലിക്കയാണ് വിൽപ്പന നടത്തിയിട്ടുള്ളത്. ലണ്ടനിലെ ഒരു ലേലത്തിലാണ് താരം തന്റെ ബാലൺഡി’ഓർ പുരസ്കാരം ഉൾപ്പെടുത്തിയിരുന്നത്. 60000 യൂറോക്ക് ഇതൊരു ബിസിനസ് മാൻ വാങ്ങുകയും ചെയ്തു.മാത്രമല്ല കുട്ടികളുടെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സംഘടനക്കാണ് ഈ പണം റൊണാൾഡോ നൽകിയിട്ടുള്ളത്.

റൊണാൾഡോയുടെ ഈ പ്രവർത്തി ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്. അതേസമയം 2013ൽ നേടിയ ഒറിജിനൽ ബാലൺഡി’ഓർ പുരസ്കാരം ഇപ്പോഴും റൊണാൾഡോയുടെ കൈവശമുണ്ട്. മദീരയിലെ അദ്ദേഹത്തിന്റെ മ്യൂസിയത്തിലാണ് ഇത് സൂക്ഷിച്ചിട്ടുള്ളത്. അവസാനമായി 2017 ലാണ് റൊണാൾഡോ ഒരു ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. ഇനി അദ്ദേഹം ഒരു ബാലൺഡി’ഓർ നേടാനുള്ള സാധ്യതകൾ പലരും തള്ളിക്കളഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *