കഴിവില്ലായ്മയുടെ അങ്ങേയറ്റം: റോഡ്രിക്കെതിരെ രംഗത്തുവന്ന് റാഫിഞ്ഞയും!
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരമായ റോഡ്രിയാണ് സ്വന്തമാക്കിയത്. ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറെയായിരുന്നു അദ്ദേഹം തോൽപ്പിച്ചിരുന്നത്.ഇക്കാര്യത്തിൽ വലിയ വിവാദങ്ങൾ നിലനിന്നിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം റോഡ്രി വിനീഷ്യസിനെ വിമർശിക്കുകയും ചെയ്തിരുന്നു.വിനീഷ്യസിന്റെ സ്വഭാവം മോശമാണ് എന്ന ടോണിലായിരുന്നു റോഡ്രി സംസാരിച്ചിരുന്നത്.
ഇതിനെതിരെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ രംഗത്ത് വന്നിരുന്നു.റോഡ്രി ഇപ്പൊ ഒരു വായാടിയായിരിക്കുന്നു അതല്ലെങ്കിൽ അധിക പ്രസംഗിയായിരിക്കുന്നു എന്നാണ് നെയ്മർ കമന്റ് ചെയ്തിരുന്നത്. മാത്രമല്ല മറ്റൊരു ബ്രസീലിയൻ സൂപ്പർ താരമായ റാഫിഞ്ഞയും ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.റോഡ്രിയെ രൂക്ഷമായി വിമർശിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
” മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കാൻ വേണ്ടി ഒരു താരത്തെ ഇകഴ്ത്തി കാണിക്കുന്നത് നിങ്ങളുടെ കഴിവില്ലായ്മയുടെ അങ്ങേയറ്റമാണ് ” എന്നാണ് റാഫിഞ്ഞ ഈ വിഷയത്തിൽ കമന്റ് ആയി കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് വിനീഷ്യസിനെ കുറിച്ച് മോശമായി സംസാരിച്ചത് വളരെയധികം നിലവാരം കുറഞ്ഞ പ്രവർത്തിയായി പോയി എന്ന് തന്നെയാണ് റാഫിഞ്ഞ ഇതിലൂടെ പറഞ്ഞുവെക്കുന്നത്.
നേരത്തെ ബാലൺഡി’ഓർ സെലിബ്രേഷനിടെ റോഡ്രി വിനീഷ്യസിനെ പരിഹസിച്ചത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം ഇത്തരത്തിലുള്ള ഒരു സ്റ്റേറ്റ്മെന്റ് കൂടി നടത്തിയിട്ടുള്ളത്. ഏതായാലും ബ്രസീലിയൻ താരങ്ങൾ ഇപ്പോൾ വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.ഈ സീസണിലും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.