ഒളിമ്പിക്സിലും CR7 എഫക്റ്റ്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇമ്പാക്ട് കേവലം ഫുട്ബോൾ ലോകത്ത് മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് കായിക ലോകത്തും അതിന് പുറത്തേക്കും അദ്ദേഹത്തിന്റെ ഇമ്പാക്ട് നമുക്ക് കാണാൻ കഴിയും. ലോക ചരിത്രത്തിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള വ്യക്തി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ ആരാധക ശക്തിയും ഇൻഫ്ലുവൻസും നമുക്ക് മനസ്സിലാക്കാൻ കഴിയും.ഇത്തവണത്തെ ഒളിമ്പിക്സിലും അത് ആരാധകർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Suii സെലിബ്രേഷൻ ലോകപ്രശസ്തമാണ്. പാരീസിൽ നടന്നുകൊണ്ടിരിക്കുന്ന ഒളിമ്പിക്സിലും ഈ സെലിബ്രേഷൻ അനുകരിക്കപ്പെട്ടിട്ടുണ്ട്.അതായത് ജാപ്പനീസ് വോളിബോൾ താരമാണ് യുജി നിഷിദ. ഇന്നലെ നടന്ന മത്സരത്തിനിടെ ഈ താരം റൊണാൾഡോയുടെ സെലിബ്രേഷൻ അനുകരിച്ചിരുന്നു. ഒരു പോയിന്റ് സ്കോർ ചെയ്തതിനുശേഷമാണ് താരം റൊണാൾഡോയുടെ സെലിബ്രേഷൻ നടത്തിയത്.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വളരെയധികം വൈറലാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകപ്രശസ്തമായ സെലിബ്രേഷനാണ് SUII സെലിബ്രേഷൻ. സ്പോർട്സിനുമപ്പുറത്തേക്ക് പല സന്ദർഭങ്ങളിലും ഈ സെലിബ്രേഷൻ ആളുകൾ അനുകരിക്കാറുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ ആയിരുന്ന സമയത്താണ് ഈ സെലിബ്രേഷൻ ആരംഭിച്ചത്.പിന്നീട് ഇത് വലിയ രൂപത്തിൽ ഹിറ്റായി മാറുകയായിരുന്നു.
നിലവിൽ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനോടൊപ്പമാണ് ഉള്ളത്.അടുത്ത സീസണിന് വേണ്ടിയാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. ഇത്തവണത്തെ യൂറോ കപ്പിൽ മോശം പ്രകടനമാണ് ക്രിസ്റ്റ്യാനോ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നു. പക്ഷേ വരുന്ന സീസണിൽ സൗദിയിൽ മികവ് തുടരാൻ കഴിയും എന്ന പ്രതീക്ഷയിലാണ് റൊണാൾഡോ ഉള്ളത്.