ഒന്നുപോലും ബാക്കി വെക്കാതെ എല്ലാം വാരിക്കൂട്ടി, ഏറ്റവും മികച്ച പ്ലേ മേക്കർക്കുള്ള പുരസ്കാരവും ലയണൽ മെസ്സിക്ക് !

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോൾ സ്കോറർക്കുള്ള IFFHS പുരസ്കാരം സ്വന്തമാക്കിയിരുന്നത് ലയണൽ മെസ്സിയായിരുന്നു.കിലിയൻ എംബപ്പേയെയായിരുന്നു മെസ്സി മറികടന്നിരുന്നത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള IFFHS പുരസ്കാരവും മെസ്സി സ്വന്തമാക്കി.കിലിയൻ എംബപ്പേയെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

ഇപ്പോഴിതാ IFFHS ന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പ്ലേ മേക്കർക്കുള്ള പുരസ്കാരവും മെസ്സി തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.ഒന്നുപോലും ബാക്കി വെക്കാതെ എല്ലാം വാരിക്കൂട്ടുന്ന ലയണൽ മെസ്സിയെയാണ് നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നത്. ക്രൊയേഷ്യൻ സൂപ്പർതാരം ലൂക്ക മോഡ്രിച്ചിനെയാണ് മെസ്സി മറികടന്നിട്ടുള്ളത്. 170 പോയിന്റ് ആണ് മെസ്സി നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള മോഡ്രിച്ച് 115 പോയിന്റ് സ്വന്തമാക്കി. നിലവിലെ ചാമ്പ്യനായ കെവിൻ ഡി ബ്രൂയിന ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഇത് അഞ്ചാം തവണയാണ് ലിയോ മെസ്സി പ്ലേ മേക്കർക്കുള്ള മികച്ച പുരസ്കാരം സ്വന്തമാക്കുന്നത്.2015, 2016, 2017, 2019 വർഷങ്ങളിൽ മെസ്സിയായിരുന്നു ഈ പുരസ്കാരം സ്വന്തമാക്കിയിരുന്നത്. ഈ പുരസ്കാരം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ താരവും മെസ്സി തന്നെ.എല്ലാ മേഖലയിലും സർവ്വാധിപത്യം പുലർത്തുന്ന ഒരു ലയണൽ മെസ്സിയെയാണ് നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *