എല്ലാം നേടിക്കഴിഞ്ഞു,ക്രിസ്റ്റ്യാനോയേക്കാൾ മികച്ച താരം മെസ്സി : വേൾഡ് കപ്പ് ചാമ്പ്യനായ മുൻ ജർമ്മൻ താരം.

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സിയെ സമ്പൂർണ്ണനായി കൊണ്ട് ഫുട്ബോൾ ആരാധകർ പ്രഖ്യാപിച്ചിരുന്നു. മെസ്സിക്ക് ഇനി തന്റെ കരിയറിൽ ഒന്നും തന്നെ തെളിയിക്കാനില്ല. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും മികച്ച താരമായി കൊണ്ട് പലരും പരിഗണിക്കുന്നത് ലയണൽ മെസ്സിയെയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് രണ്ടാമതായി കൊണ്ട് പലരും പരിഗണിക്കുന്നത്.

ഈ കൂട്ടത്തിലേക്ക് ഇപ്പോൾ മുൻ ജർമൻ ഗോൾകീപ്പർ ആയ റോമൻ വെയ്ഡൻഫെല്ലറും കടന്ന് വന്നിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരം മെസ്സിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റോമന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം കളിക്കളം പങ്കുവെക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.ലോകത്തെ ഏറ്റവും മികച്ച താരമായി കൊണ്ട് ഞാൻ പരിഗണിക്കുന്നത് ഇപ്പോൾ മെസ്സിയെയാണ്. കാരണം അദ്ദേഹം ഒരു ഫുട്ബോൾ താരത്തിന് സ്വന്തമാക്കാൻ കഴിയുന്നതെല്ലാം കരസ്ഥമാക്കി കഴിഞ്ഞു ” ഇതാണ് റോമൻ പറഞ്ഞിട്ടുള്ളത്.

മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറെ കുറിച്ചും വേൾഡ് കപ്പിൽ അത്ഭുതപ്പെടുത്തിയ ഗോൾകീപ്പർമാരെ കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ റയൽ മാഡ്രിഡിന്റെ തിബൗറ്റ് കോർട്ടുവയാണ്. വലിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചുള്ള പരിചയം അദ്ദേഹത്തിന് ഉണ്ട്. മാത്രമല്ല കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് നേടാനും അദ്ദേഹത്തിന് സാധിച്ചു.വേൾഡ് കപ്പിൽ എന്നെ അത്ഭുതപ്പെടുത്തിയത് മൊറോക്കോയുടെ ഗോൾ കീപ്പറായ യാസിൻ ബോനോയാണ്.മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു. കൂടാതെ അർജന്റീനയുടെ എമിലിയാനോ മാർട്ടിനസും എന്നെ അത്ഭുതപ്പെടുത്തി.അർജന്റീന കിരീടം ലഭിക്കുന്നതിൽ കാരണക്കാരൻ ആവാൻ അദ്ദേഹത്തിന് സാധിച്ചു ” ഇതാണ് റോമൻ പറഞ്ഞിട്ടുള്ളത്.

ദീർഘകാലം ജർമ്മൻ ക്ലബ്ബായ ബൊറൂസിയയുടെ ഗോൾ വല കാക്കാൻ റോമൻ വെയ്ഡൻഫെല്ലറിന് സാധിച്ചിരുന്നു. മാത്രമല്ല 2014 ജർമ്മനി വേൾഡ് കപ്പ് നേടിയപ്പോൾ ആ ടീമിന്റെ ഭാഗമാവാനും ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!