എമി മാർട്ടിനസിനെ രൂക്ഷമായി വിമർശിച്ച് ഹ്യൂഗോ ലോറിസ്!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കിയിരുന്ന ഒരു കാര്യം എമി മാർട്ടിനസ്സും ഹ്യൂഗോ ലോറിസും തമ്മിൽ ഏറ്റുമുട്ടിയതായിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടുപേർക്കും വലിയ റോൾ വഹിക്കാൻ ഉണ്ടായിരുന്നു.അതിൽ എമിലിയാനോ മാർട്ടിനെസ്സ് ആണ് വിജയിച്ചത്.വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു. അതിനുശേഷം പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലയും ടോട്ടൻഹാമും തമ്മിൽ ഏറ്റുമുട്ടിയിരുന്ന.എമി ആ മത്സരത്തിൽ ഇറങ്ങിയിരുന്നില്ലെങ്കിലും വിജയം ആസ്റ്റൻ വില്ലക്കൊപ്പമായിരുന്നു.

ഏതായാലും ഈയിടെ എൽ എക്യുപെക്ക് നൽകിയ അഭിമുഖത്തിൽ ഹ്യൂഗോ ലോറിസ് എമിലിയാനോ മാർട്ടിനെസ്സിനെ പരോക്ഷമായി വിമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തികൾക്കെതിരെയാണ് ലോറിസ് വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്.ലോറിസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു ഗോൾകീപ്പർ എന്ന നിലയിൽ എനിക്ക് അറിയാത്ത ചില കാര്യങ്ങളുണ്ട്. ഗോൾ പോസ്റ്റിന് കീഴിൽ വിഡ്ഢിത്തരം ചെയ്യാൻ ഞാൻ ശ്രമിക്കാറില്ല. പരിധികൾ ലംഘിച്ചുകൊണ്ട് എതിരാളികളെ ഇല്ലാതാക്കാനും ഞാൻ ശ്രമിക്കാറില്ല.എനിക്ക് അത് എങ്ങനെയാണ് ചെയ്യുക എന്നൊന്നും അറിയില്ല.ഞാനെപ്പോഴും കളത്തിനകത്ത് നല്ല രൂപത്തിലും സത്യസന്ധമായും പെരുമാറാനാണ് ശ്രമിക്കുക ” ഇതാണ് ലോറിസ് പറഞ്ഞിട്ടുള്ളത്. എതിരാളികളെ പ്രകോപിപ്പിക്കുന്ന എമിയുടെ തന്ത്രത്തെയാണ് ഇദ്ദേഹം വിമർശിച്ചിട്ടുള്ളത്.

അതേസമയം കഴിഞ്ഞ ദിവസം ഫ്രഞ്ച് ദേശീയ ടീമിൽനിന്ന് ലോറിസ് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാല് വേൾഡ് കപ്പുകളിലും മൂന്ന് യൂറോ കപ്പുകളിലും കളിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. 2018 വേൾഡ് കപ്പ് ഫ്രാൻസിന് നേടിക്കൊടുക്കുന്നതിൽ ഇദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *