ആ ബിഷ്‌തിന് പൊന്നുംവില തരാം : മെസ്സിക്ക് മുന്നിൽ വൻ ഓഫർ

ഖത്തർ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സി ഏറ്റുവാങ്ങുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നത് ഖത്തർ മെസ്സിയെ ആദരിച്ച രീതിയായിരുന്നു. വിശിഷ്ട ചടങ്ങുകളിൽ രാജകുടുംബാംഗങ്ങൾ ബിഷ്ത് എന്ന മേൽ വസ്ത്രമായിരുന്നു ലയണൽ മെസ്സിയെ ഖത്തർ രാജാവായ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽതാനി അണിയിച്ചിരുന്നത്. അതിനുശേഷമായിരുന്നു ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം ഉയർത്തിയിരുന്നത്.

പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ ആ ബിഷ്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടു.2071 യൂറോയാണ് യഥാർത്ഥത്തിൽ അതിന്റെ മൂല്യം. എന്നാൽ ലയണൽ മെസ്സി അണിഞ്ഞതോടുകൂടി അതിന്റെ മൂല്യം ഇപ്പോൾ കുതിച്ചുയർന്നിട്ടുണ്ട്. ഒമാനി പാർലമെന്റ് അംഗമായ അഹ്മദ് എസ് അൽബർവാനി ഒരു മില്യൺ ഡോളറാണ് ഈ ബിഷ്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പ്രിയപ്പെട്ട സുഹൃത്തായ ലയണൽ മെസ്സിക്ക്, ഒമാനി സുൽത്താനേറ്റിന്റെ പ്രതിനിധിയായി ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. പ്രിൻസ് തമീം നിങ്ങളെ അറബിക് ബിഷ്ത് അണിയിച്ചുകൊണ്ട് ആദരിച്ചിരിക്കുന്നു. ആ ബിഷ്തിന് ഇപ്പോൾ ഞങ്ങൾ ഒരു മില്യൺ ഡോളർ വാഗ്ദാനം ചെയ്യുകയാണ് ” ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സി ഇത് കൈമാറുമോ എന്നുള്ളത് അവ്യക്തമായ കാര്യമാണ്. വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി എല്ലാ മേഖലയിലും ലയണൽ മെസ്സി തന്റെ മൂല്യം വർധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *