ആഴ്സണലിന് നന്ദി: എമിയുടെ കാര്യത്തിൽ വില്ല ഇതിഹാസം!
അർജന്റൈൻ ഗോൾകീപ്പർ ആയ എമിലിയാനോ മാർട്ടിനസ് 9 വർഷക്കാലമാണ് ആഴ്സണലിന്റെ താരമായി കൊണ്ട് തുടർന്നത്. ഈ കാലയളവിൽ കേവലം 38 മത്സരങ്ങൾ മാത്രമാണ് ആഴ്സണലിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുള്ളത്.പല ക്ലബ്ബുകൾക്ക് വേണ്ടിയും ലോൺ അടിസ്ഥാനത്തിൽ താരം കളിച്ചിരുന്നു. പക്ഷേ പിന്നീട് ആഴ്സണലിന് വേണ്ടി തന്റെ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ വീണ്ടും തഴയപ്പെട്ടതോടെ അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു.ആസ്റ്റൻ വില്ലയിലേക്കാണ് 2020ൽ അദ്ദേഹം എത്തിയത്.
പിന്നീട് എമിയുടെ വളർച്ച അതിവേഗത്തിൽ ആയിരുന്നു.ഒരു ഗോൾകീപ്പർ എന്ന നിലയിൽ സർവതും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ആസ്റ്റൻ വില്ലയുടെ ഇതിഹാസ ഗോൾകീപ്പറായ നിഗേൽ സ്പിങ്ക് താരത്തെ ക്ലബ്ബ് വിടാൻ അനുവദിച്ചതിൽ ആഴ്സണലിനോട് നന്ദി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ എമിയാണ്.ഒരു ഗോൾകീപ്പർ എന്ന നിലയിൽ എല്ലാം കഴിവുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.എല്ലാ മേഖലയിലും അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. അദ്ദേഹത്തെ ക്ലബ്ബ് വിടാൻ അനുവദിച്ചതിൽ ആഴ്സണലിനോട് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ചാമ്പ്യൻസ് ലീഗിൽ വലിയ പങ്കു വഹിക്കും. കളത്തിനകത്തും പുറത്തും അദ്ദേഹം ഒരു ലീഡറാണ്.അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് സഹതാരങ്ങൾക്കും ഗുണകരമാകും.തീർച്ചയായും അദ്ദേഹം സഹതാരങ്ങളെ സഹായിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല ” ഇതാണ് വില്ലയുടെ മുൻ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിൽ വില്ലക്ക് വേണ്ടി അരങ്ങേറ്റം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ക്ലീൻ ഷീറ്റ് താരം നേടുകയും ചെയ്തിരുന്നു. രാജ്യത്തിനുവേണ്ടിയും ക്ലബ്ബിന് വേണ്ടിയും ഒരുപോലെ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ ബെസ്റ്റും യാഷിൻ ട്രോഫിയുമൊക്കെ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.