ഇനി ഓരോ മത്സരവും ഫൈനൽ പോലെ കളിക്കണം : വുകമനോവിച്ച്

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നു.മത്സരത്തിന്റെ 42-ആം മിനുട്ടിൽ അൽവാരോ വാസ്‌ക്കസ് നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. ഇതോടെ പരാജയമറിയാതെ ഒമ്പതു മത്സരങ്ങൾ പൂർത്തിയാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നു. മാത്രമല്ല പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്.

ഏതായാലും ഈ വിജയത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകമനോവിച്ച് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇനിയും ഒന്നാം സ്ഥാനക്കാരായി തുടരണമെങ്കിൽ ഓരോ മത്സരവും ഫൈനൽ പോലെ കളിക്കണമെന്നും ഇദ്ദേഹം ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലീഗിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് ഞങ്ങൾ കളിച്ചത്.പരാജയപ്പെടുത്താൻ ബുദ്ധിമുട്ടുള്ള ടീമാണ് അവർ. പക്ഷേ ഞങ്ങൾക്കതിന് സാധിച്ചു എന്നുള്ളത് സന്തോഷം നൽകുന്ന ഒരു കാര്യമാണ്.ഇനിയും ഞങ്ങൾക്ക് 10 മത്സരങ്ങളുണ്ട്.30 പോയിന്റുകൾ ഇനിയും നേടാനുണ്ട്.അത്കൊണ്ട് തന്നെ ഈ ഒന്നാം സ്ഥാനം നിലനിർത്തണമെങ്കിൽ ഓരോ മത്സരവും ഫൈനൽ പോലെ കളിക്കേണ്ടതുണ്ട്.ഈ മൂന്ന് പോയിന്റുകൾ നേടാൻ കഴിഞ്ഞതിൽ ഹാപ്പിയാണ്.ഈ താരങ്ങളിൽ ഞാൻ അഭിമാനം കൊള്ളുന്നു.ആരാധകരുടെ കാര്യത്തിലും ഞാൻ ഹാപ്പിയാണ് ” വുകമനോവിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!