ആരൊക്കെ ഇറങ്ങും? ബ്ലാസ്റ്റേഴ്‌സ് ടീം ന്യൂസ്‌ ഇങ്ങനെ!

ഐഎസ്എല്ലിലെ തങ്ങളുടെ പത്താമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സുള്ളത്. ഇന്ന് വൈകീട്ട് 7:30-ന് നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക.

ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പരാജയം രുചിച്ചിട്ടില്ല.മൂന്ന് വിജയവും 5 സമനിലയുമുള്ള ബ്ലാസ്റ്റേഴ്‌സ് 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അതേസമയം ഹൈദരാബാദും ഒരു മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്.16 പോയിന്റുള്ള ഇവർ രണ്ടാം സ്ഥാനത്താണ്.

രാഹുൽ കെപി, ഗോൾകീപ്പർ ആൽബിനോ എന്നിവർ പരിക്കിൽ നിന്നും മുക്തരായിട്ടില്ല. അതേസമയം ഡിഫൻഡർമാരായ സിപോവിച്ച്, ഹോർമിപാം എന്നിവർ പരിക്കിൽ നിന്നും പൂർണമായും മുക്തി നേടിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ഇലവൻ കൂടി പരിശോധിക്കാം.

Kerala Blasters: Prabhsukhan Gill (GK), Lalthathanga Khawlhring, Harmanjot Khabra, Jessel Carneiro (C), Sahal Samad, Adrian Luna, Jeakson Singh, Jorge Diaz, Ruivah Hormpiam, Marko Leskovic and Alvaro Vazquez.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!