ചരിത്രം കുറിച്ച് ബൊറൂസിയ ഡോർട്മുണ്ടിന്റെ പതിനാറ് വയസ്സുകാരൻ !
ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബൊറൂസിയ ഡോർട്മുണ്ട് യൂണിയൻ ബെർലിനോട് തോൽവി അറിഞ്ഞത്. ഈ ലീഗിൽ ബൊറൂസിയ വഴങ്ങുന്ന അഞ്ചാം തോൽവിയായിരുന്നു ഇത്. എന്നാൽ മത്സരത്തിൽ ബൊറൂസിയയുടെ ഏകഗോൾ നേടിയത് കേവലം പതിനാറ് വയസ്സ് മാത്രമുള്ള യൂസുഫ മൗകോകോയായിരുന്നു. മത്സരത്തിന്റെ അറുപതാം മിനുട്ടിൽ ഗ്വരെരയുടെ അസിസ്റ്റിൽ നിന്നാണ് മൗകോകോ ഗോൾ കണ്ടെത്തിയത്. ഇതോടെ ചരിത്രം കുറിച്ചിരിക്കുകയാണ് മൗകോകോ. ബുണ്ടസ്ലിഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതിയാണ് മൗകോകോ സ്വന്തം പേരിലാക്കിയത്. ആറു മത്സരങ്ങൾ ഇതുവരെ ബുണ്ടസ്ലിഗയിൽ കളിച്ച താരത്തിന്റെ കാത്തിരിപ്പ് ഇന്നലെ അവസാനിക്കുകയായിരുരുന്നു.
ആറു മാസം മുമ്പ് ലെവർകൂസൻ താരം ഫ്ലോറിയൻ വിർട്സ് സ്ഥാപിച്ച റെക്കോർഡ് ആണ് മൗകോകോ തകർത്തത്. 17 വർഷവും 34 ദിവസവുമുള്ളപ്പോഴാണ് ഫ്ലോറിയൻ ബുണ്ടസ്ലീഗയിൽ ഗോൾ നേടിയിരുന്നത്. ഇതാണ് പതിനാറുകാരനായ മൗകോകോ തകർത്തത്.
Youngest goalscorer in Bundesliga ✅
— Goal (@goal) December 18, 2020
Youngest player in Bundesliga ✅
Youngest player in Champions League ✅
Youngest starter in Bundesliga ✅
Moukoko has arrived. 😎 pic.twitter.com/UJnCizN1P5
കഴിഞ്ഞ നവംബറിലായിരുന്നു മൗകോകോ ബുണ്ടസ്ലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയത്. ഹെർത്ത ബെർലിനെതിരെ പകരക്കാരന്റെ രൂപത്തിലിറങ്ങുമ്പോൾ കേവലം പതിനാറ് വർഷവും ഒരു ദിവസവും മാത്രമായിരുന്നു താരത്തിന്റെ പ്രായം. അതേസമയം ചാമ്പ്യൻസ് ലീഗിലും അരങ്ങേറാൻ താരത്തിന് സാധിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാൻ ഇതോടെ മൗകോകോക്ക് സാധിച്ചു. ബുണ്ടസ്ലിഗയിലെ പ്രായം കുറഞ്ഞ സ്റ്റാർട്ടറും മൗകോകോ തന്നെയാണ്.
He turned 16 last month.
— Goal News (@GoalNews) December 18, 2020
😳