Mr Champions League,GOAT..അൽ നസ്റിന്റെ പോസ്റ്റ് കണ്ടോ?
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു.മൊണാക്കോയിൽ വെച്ചു കൊണ്ടായിരുന്നു ഈ ചടങ്ങ് നടന്നിരുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവേഫ ഈ ചടങ്ങിൽ ആദരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഒരു സ്പെഷ്യൽ അവാർഡ് ഏർപ്പെടുത്തുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനാണ് ഈ സ്പെഷ്യൽ അവാർഡ് റൊണാൾഡോക്ക് ലഭിച്ചിട്ടുള്ളത്.
യുവേഫ പ്രസിഡന്റ് സെഫറിൻ റൊണാൾഡോക്ക് ഈ പുരസ്കാരം സമ്മാനിച്ചു. ഒരുപാട് കാര്യങ്ങളെക്കുറിച്ച് റൊണാൾഡോ ഈ വേദിയിൽ വച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും അദ്ദേഹത്തിന്റെ ക്ലബ്ബായ അൽ നസ്ർ വളരെയധികം സന്തോഷത്തിലാണ്. തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിൽ ഇത് അവർ കൊണ്ടാടുകയും ചെയ്തിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ പുരസ്കാരവുമായി നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അതിന്റെ ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെയാണ്.
മിസ്റ്റർ ചാമ്പ്യൻസ് ലീഗ് ഒരു നസ്റാവിയാണ്. അർഹിച്ച പുരസ്കാരം GOAT എന്നാണ് അവർ എഴുതിയിട്ടുള്ളത്.അൽ നസ്ർ താരം എന്നാണ് നസ്റാവി എന്നതുകൊണ്ട് അവർ ഉദ്ദേശിച്ചിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് GOAT എന്ന ക്യാപ്ഷൻ അവർ നൽകിയിരിക്കുന്നത്. ഏതായാലും തങ്ങളുടെ താരത്തിന് ലഭിച്ച പുരസ്കാരം അൽ നസ്റിനേയും സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്.
പതിവ് പോലെ മികച്ച പ്രകടനം ഈ സീസണിലും റൊണാൾഡോ പുറത്തെടുക്കുന്നുണ്ട്. നാല് മത്സരങ്ങൾ കളിച്ച താരം 4 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.പക്ഷെ അൽ നസ്റിന് ഇപ്പോഴും പോരായ്മകൾ നിരവധിയാണ്.ഒരു ഫ്രഞ്ച് താരത്തെ അവർ ഡിഫൻസിലേക്ക് കൊണ്ടുവന്നത് ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. അടുത്ത മത്സരത്തിൽ കരുത്തരായ അൽ അഹ്ലിയാണ് അൽ നസ്റിന്റെ എതിരാളികൾ.