സൗദി അറേബ്യക്ക് പകരം സൗത്ത് ആഫ്രിക്ക, പുലിവാല് പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങളുടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇന്നലെ അൽ നസ്സ്റിന് സാധിച്ചിരുന്നു. ഒരു രാജകീയ വരവേൽപ്പാണ് റൊണാൾഡോക്ക് സൗദി അറേബ്യയിൽ ലഭിച്ചിട്ടുള്ളത്.ടീമിനോടൊപ്പം ഇന്നലെ അദ്ദേഹം പരിശീലനം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.

ഏതായാലും ഈ പ്രസന്റേഷന് ശേഷമുള്ള പ്രസ് കോൺഫറൻസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.എന്നാൽ ഈ സംസാരിക്കുന്ന വേളയിൽ റൊണാൾഡോക്ക് അബദ്ധത്തിൽ ഒരു നാക്ക് പിഴവ് സംഭവിച്ചിരുന്നു. അതായത് സൗദി അറേബ്യ എന്ന് പറയുന്നതിന് പകരം സൗത്ത് ആഫ്രിക്ക എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. ഉടൻതന്നെ റൊണാൾഡോ അത് തിരുത്തുകയും ചെയ്തു.പക്ഷേ മാധ്യമങ്ങൾ ഇപ്പോൾ വലിയ രൂപത്തിൽ ഇത് വാർത്തയാക്കിയിട്ടുണ്ട്.

” എന്നെ സംബന്ധിച്ചിടത്തോളം സൗത്ത് ആഫ്രിക്കയിലേക്ക് വന്നു എന്ന് കരുതി എന്റെ കരിയർ അവസാനിക്കാൻ പോകുന്നില്ല ” ഇതായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്.സൗദി അറേബ്യ എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇത് പലരും ഇപ്പോൾ ട്രോളുകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പക്ഷേ അത് ഏതൊരാൾക്കും സംഭവിക്കാവുന്ന നാക്കുപിഴ മാത്രമാണ് എന്നുള്ളത് വളരെ വ്യക്തമായ കാര്യമാണ്.

നാളെ നടക്കുന്ന മത്സരത്തിൽ അൽ നസ്സ്ർ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എന്നാൽ റൊണാൾഡോ അരങ്ങേറ്റം കുറിക്കുമോ എന്നുള്ളത് സംശയമാണ്. നാളെ അദ്ദേഹം അരങ്ങേറ്റം നടത്തിയില്ലെങ്കിൽ ജനുവരി പതിനാലാം തീയതി അൽഷബാബിനെതിരെ നടക്കുന്ന മത്സരത്തിൽ റൊണാൾഡോ അരങ്ങേറ്റം കുറിക്കും എന്നുള്ള കാര്യം ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *