തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന അൽ നസ്‌റിനെ രക്ഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ ഗോൾ!

ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ അൽ നസ്‌റിന് സമനില വഴങ്ങേണ്ടിവന്നു.2-2 എന്ന സ്കോറിന് ആറാം സ്ഥാനക്കാരായ അൽ ഫത്തെഹാണ് അൽ നസ്‌റിനെ സമനിലയിൽ തളച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളാണ് അൽ നസ്‌റിനെ തോൽവിയിൽ നിന്നും രക്ഷിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ടെല്ലോ അൽ ഫത്തേഹിനെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാൽ ആദ്യപകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ടാലിസ്ക്കയുടെ സമനില ഗോൾ പിറന്നു. പക്ഷേ രണ്ടാം പകുതിയിൽ വീണ്ടും അവർ ലീഡ് നേടുകയായിരുന്നു. ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോൾ ആണ് അൽ നസ്റിന് സമനില നേടിക്കൊടുത്തത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ ഒരു പിഴവും കൂടാതെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.അൽ നസ്റിന് വേണ്ടിയുള്ള റൊണാൾഡോയുടെ ആദ്യത്തെ ഗോളും കൂടിയാണ് ഇത്.മത്സരത്തിൽ നിരവധി അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നുവെങ്കിലും ഗോളാക്കി മാറ്റാൻ സാധിക്കാതെ പോവുകയായിരുന്നു. സമനില വഴങ്ങിയെങ്കിലും ഒന്നാം സ്ഥാനത്ത് അൽ നസ്ർ തന്നെയാണ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!