ക്രിസ്റ്റ്യാനോയെ അവർ സ്വർണ്ണത്തിൽ കുളിപ്പിക്കും : അൽ നസ്സ്റിന്റെ കാര്യം ആദ്യമായി പുറത്തറിയിച്ച മാർക്കയുടെ റിപ്പോർട്ട്!
ലോക ഫുട്ബോളിലെ രാജാക്കന്മാരിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ് ഉപേക്ഷിച്ചുകൊണ്ട് ഏഷ്യയിലേക്ക് വരുമെന്നുള്ളത് ആരും പ്രതീക്ഷിച്ചു കാണില്ല. പക്ഷേ പുതിയ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് റൊണാൾഡോ ഇപ്പോൾ സൗദി അറേബ്യയിൽ എത്തിയിട്ടുണ്ട്. വലിയ സാലറി വാഗ്ദാനം ചെയ്തുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബ് സ്വന്തമാക്കിയിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദിയുടെ 200 മില്യൺ യുറോയുടെ ഓഫർ ഉണ്ടെന്നും അത് അദ്ദേഹം സ്വീകരിക്കാൻ സാധ്യതയുണ്ട് എന്നുമുള്ള റിപ്പോർട്ട് ആദ്യമായി പുറത്തുവിട്ടിരുന്നത് സ്പാനിഷ് മാധ്യമമായ മാർക്കയായിരുന്നു.എന്നാൽ അത് പലരും കേവലം റൂമർ മാത്രമായി തള്ളിക്കളഞ്ഞു.ആ റൂമർ പുലരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു റിപ്പോർട്ടു കൂടി മാർക്ക പുറത്തു വിട്ടിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്സ്ർ സ്വർണ്ണത്തിൽ കുളിപ്പിക്കും എന്നാണ് ഇതിന്റെ തലക്കെട്ടായി കൊണ്ട് അവർ നൽകിയിട്ടുള്ളത്.അതായത് ഈ ഡീലൂടെ റൊണാൾഡോക്ക് സാമ്പത്തികപരമായി വലിയ ഗുണമുണ്ട് എന്നാണ് ഇവർ ഉദ്ദേശിച്ചിട്ടുള്ളത്.2025 വരെയാണ് ഒരു താരം എന്ന നിലയിൽ റൊണാൾഡോ കോൺട്രാക്ട് ഉള്ളത്. അതുവരെയാണ് ഇരുനൂറ് മില്യൻ യൂറോ സാലറിയായി കൊണ്ട് ലഭിക്കുക.
അതിനുശേഷം കാര്യങ്ങൾ അവസാനിക്കുന്നില്ല.2030 വരെ റൊണാൾഡോ ക്ലബ്ബുമായി കരാറുണ്ട്. അത് കൊമേഴ്ഷ്യലായിട്ടുള്ള കാര്യങ്ങളിലാണ് ഉള്ളത്. ചുരുക്കത്തിൽ 2030 വരെ വലിയ രൂപത്തിലുള്ള ഒരു വരുമാനം അൽ നസ്സ്റിൽ നിന്ന് മാത്രമായി സ്വന്തമാക്കാൻ റൊണാൾഡോക്ക് കഴിയും. കൂടാതെ ഇമേജ് റൈറ്റ്സിന്റെ ഒരുഭാഗവും റൊണാൾഡോക്ക് ലഭിക്കും. അതിനുപുറമേ റൊണാൾഡോ ആവശ്യപ്പെടുന്നതെല്ലാം നൽകാമെന്ന് ക്ലബ്ബ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Cristiano Ronaldo @ his new home 🛬 #AlNassr #CristianoRonaldo pic.twitter.com/gRrpkghNYw
— Fabrizio Romano (@FabrizioRomano) January 2, 2023
നിലവിൽ റൊണാൾഡോ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ഒരു വലിയ ആഡംബര വീട് തന്നെ റൊണാൾഡോക്ക് സൗദിയിൽ ക്ലബ്ബ് നൽകും.കൂടാതെ സഞ്ചാരത്തിനു വേണ്ടിയുള്ള പ്രൈവറ്റ് ജെറ്റും ക്ലബ്ബ് ഒരുക്കുമെന്നാണ് അറിയുന്നത്. 2030ലെ വേൾഡ് കപ്പിന് വേണ്ടി, അതല്ലെങ്കിൽ 2034ലെ വേൾഡ് കപ്പിന് വേണ്ടി സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി കൊണ്ടാണ് റൊണാൾഡോയെ പോലെയുള്ള ഒരു താരത്തെ ഇവിടെക്ക് എത്തിച്ചുകൊണ്ട് ഫുട്ബോൾ വളർത്താൻ സൗദി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ നിയമപരമായ യാതൊരുവിധ പ്രശ്നങ്ങളും സൗദി അറേബ്യയിൽ അൽ നസ്സ്ർ ക്ലബ്ബിന് റൊണാൾഡോയുടെ കാര്യത്തിൽ നേരിടേണ്ടി വരില്ല എന്നും മാർക്ക കൂട്ടിച്ചേർക്കുന്നുണ്ട്.
ചുരുക്കത്തിൽ വലിയ സാലറിയും എല്ലാവിധ സൗകര്യങ്ങളും സൗദിയിൽ റൊണാൾഡോക്ക് ലഭിക്കും.ഒരു രാജകീയ പരിഗണന തന്നെയായിരിക്കും അത്. അതുകൊണ്ടുതന്നെയാണ് റൊണാൾഡോ സ്വർണത്തിൽ കുളിപ്പിക്കും എന്നുള്ള ഹെഡിങ് മാർക്ക ഇപ്പോൾ നൽകിയിട്ടുള്ളത്.