ഇത് അപൂർവ്വ കാഴ്ച്ച, രണ്ട് ഗോൾഡൻ ചാൻസുകൾ പാഴാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ സമനില വഴങ്ങിയിരുന്നു.അൽ ഫത്തേഹാണ് അൽ നസ്റിനെ സമനിലയിൽ തളച്ചത്. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദി ലീഗിലെ ആദ്യ ഗോൾ കണ്ടെത്താൻ ഈ മത്സരത്തിൽ കഴിഞ്ഞിരുന്നു.

മത്സരത്തിന്റെ അവസാനത്തിൽ പെനാൽറ്റിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയത്. ഈ ഗോളാണ് യഥാർത്ഥത്തിൽ അൽ നസ്റിന് സമനില നേടിക്കൊടുത്തത്.പക്ഷേ ഏവരെയും അത്ഭുതപ്പെടുത്തി കളഞ്ഞത് അതല്ല, മറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ പാഴാക്കിയ രണ്ട് ഗോൾഡൻ ചാൻസുകളാണ്.

അവസരങ്ങൾ പാഴാക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ അപൂർവമായി മാത്രമാണ് കാണാൻ സാധിക്കാറുള്ളത്. മത്സരത്തിന്റെ 34 മിനിട്ടിൽ ടാലിസ്‌ക്കയുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ചുകൊണ്ട് റൊണാൾഡോയുടെ കാലിലേക്ക് എത്തുകയായിരുന്നു.വളരെ എളുപ്പത്തിൽ ഗോൾ നേടാമായിരുന്ന അവസരം റൊണാൾഡോ പാഴാക്കി.താരത്തിന്റെ ഷോട്ട് വലിയ വ്യത്യാസത്തിൽ പുറത്തേക്ക് പോവുകയായിരുന്നു.

കൂടാതെ ആദ്യ പകുതിയുടെ അവസാന നിമിഷത്തിലും റൊണാൾഡോ മറ്റൊരു അവസരം കൂടി പാഴാക്കി. ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഷോട്ട് ബാറിലിടിച്ചു മടങ്ങുകയായിരുന്നു. ഈ രണ്ട് അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിഞ്ഞിരുന്നുവെങ്കിൽ അൽ നസ്റിന് അനായാസം വിജയം നേടാൻ സാധിക്കുമായിരുന്നു. സമനില വഴങ്ങിയെങ്കിലും അൽ നസ്റിന് ഒന്നാം സ്ഥാനം നഷ്ടമായിട്ടില്ല. 15 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി അൽ നസ്ർ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!