ഇതൊരു തുടക്കം മാത്രം,ക്രിസ്റ്റ്യാനോക്ക് നൽകിയ പണത്തേക്കാൾ കൂടുതൽ പണം മെസ്സിക്ക് നൽകാൻ അൽ നസ്സ്ർ ഒരുക്കമാവുമെന്ന് മുൻ പരിശീലകൻ!
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ് റൊണാൾഡോയെ സ്വന്തമാക്കിയത്. ഏകദേശം 200 മില്യൺ യൂറോയോളം സാലറി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അൽ നസ്സ്ർ നൽകുമെന്നാണ് പ്രമുഖ മാധ്യമങ്ങൾ എല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ അൽ നസ്സ്റിന്റെ മുൻ പരിശീലകനായിരുന്ന ഗലിഷ്യൻ റൗൾ കനെഡക്ക് ഈ വിഷയത്തിൽ അത്ഭുതമൊന്നുമില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇപ്പോൾ നൽകുന്ന സാലറിയെക്കാൾ കൂടുതൽ അൽ നസ്സ്ർ ഭാവിയിൽ മെസ്സിക്ക് വാഗ്ദാനം ചെയ്താലും അത്ഭുതപ്പെടേണ്ടതില്ല എന്നാണ് റൗൾ പറഞ്ഞിട്ടുള്ളത്.മുൻ അൽ നസ്സ്ർ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“Signing Cristiano is just the start, Saudi Arabia will not stop there” claims former Al-Nassr coach Raúl Caneda.https://t.co/LzXQ9F8j52
— AS USA (@English_AS) January 6, 2023
” സാലറിയുടെ കാര്യത്തിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. അവിടെ കളിക്കുന്ന ഓരോ സൂപ്പർ താരങ്ങൾക്കും ചുരുങ്ങിയത് മൂന്നോ നാലോ മില്യൺ ലഭിക്കുന്നുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നൽകുന്ന സാലറിയെക്കാൾ കൂടുതൽ സാലറി ലയണൽ മെസ്സിക്ക് ഭാവിയിൽ വാഗ്ദാനം ചെയ്താലും ഞാൻ അത്ഭുതപ്പെടില്ല.തീർച്ചയായും യൂറോപ്പിലെ സൂപ്പർ താരങ്ങൾക്ക് വേണ്ടി അവർ കൂടുതൽ പണം ഇൻവെസ്റ്റ് ചെയ്താലും അത്ഭുതപ്പെടാനില്ല ” ഇതാണ് റൗൾ പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോയുടെ വരവോടുകൂടി സൗദി അറേബ്യൻ ലീഗിന്റെ പ്രശസ്തി ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാവിയിൽ കൂടുതൽ സൂപ്പർ താരങ്ങൾ സൗദി അറേബ്യൻ ലീഗിലേക്ക് എത്തിയേക്കും.