ആകർഷകമായ സാലറി,ബാഴ്സ സൂപ്പർതാരത്തെ എത്തിക്കാൻ അൽ നസ്സ്ർ!
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്.വലിയ സാലറിയാണ് താരത്തിന് വാഗ്ദാനം ചെയ്തിട്ടുള്ളത്. റൊണാൾഡോ എത്തിയതോടുകൂടി ക്ലബ്ബിന്റെ പ്രശസ്തി വർദ്ധിച്ചിട്ടുണ്ട്. ഇത് മുതലെടുത്തുകൊണ്ട് കൂടുതൽ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ഈ സൗദി ക്ലബ്ബ് ഉള്ളത്.
മധ്യനിരയിലേക്ക് ഒരു മിന്നും താരത്തെ കൂടി അൽ നസ്ർ ലക്ഷ്യം വെക്കുന്നുണ്ട്. മറ്റാരുമല്ല ബാഴ്സയുടെ സ്പാനിഷ് സൂപ്പർ താരമായ സെർജിയോ ബുസ്ക്കെറ്റ്സാണ് അൽ നസ്സ്റിന്റെ ലക്ഷ്യം. പ്രമുഖ മാധ്യമമായ ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Al Nassr have turned their attention to Barcelona midfielder Sergio Busquets after completing the signing of Cristiano Ronaldo, a source has told @samuelmarsden and @moillorens.
— ESPN FC (@ESPNFC) January 9, 2023
They are prepared to offer an annual salary of around €13 million net to take him to Saudi Arabia. pic.twitter.com/MeGYV9oW9f
അതായത് താരത്തിന്റെ കരാർ ഈ സീസണോട് കൂടി അവസാനിക്കും. ഈ കരാർ ഇതുവരെ ബാഴ്സ പുതുക്കിയിട്ടില്ല. പുതുക്കുമോ എന്നുള്ള കാര്യത്തിൽ അവ്യക്തതകൾ നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ താരത്തെ ഫ്രീ ഏജന്റായി കൊണ്ട് എത്തിക്കാനാണ് അൽ നസ്സ്ർ ശ്രമിക്കുന്നത്. 13 മില്യൺ യൂറോ എന്ന ആകർഷകമായ സാലറി താരത്തിന് ക്ലബ്ബ് വാഗ്ദാനം ചെയ്യുമെന്നും ESPN റിപ്പോർട്ട് ചെയ്തിട്ടുണ്ട്