അത് ഫേക്ക് ആണ് : ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റുമായി അൽ നസ്സ്ർ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയിട്ടുള്ള അൽ നസ്ർ തന്നെയാണ് ഇപ്പോൾ കൂടുതൽ സംസാര വിഷയമാകുന്നത്. 200 മില്യൺ യൂറോ എന്ന സാലറിയാണ് റൊണാൾഡോക്ക് അൽ നസ്സ്ർ നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനുപുറമേ മറ്റൊരു 200 മില്യൻ യൂറോ റൊണാൾഡോക്ക് ലഭിക്കും എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു. അതായത് 2030ലെ വേൾഡ് കപ്പിന് വേണ്ടി സൗദി അറേബ്യ ഒരു ബിഡ് സമർപ്പിച്ചിട്ടുണ്ട്.

ഇതിനെ പ്രമോട്ട് ചെയ്യുന്നതിനാണ് മറ്റൊരു 200 മില്യൻ യൂറോ കൂടി റൊണാൾഡോക്ക് ലഭിക്കുക എന്നായിരുന്നു വാർത്ത. പോർച്ചുഗീസ് മാധ്യമമായ റെക്കോർഡ് ആയിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ അൽ നസ്സ്ർ തന്നെ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.

അതായത് സൗദിയിലെ വേൾഡ് കപ്പ് ബിഡ് പ്രൊമോട്ട് ചെയ്യാൻ വേണ്ടി റൊണാൾഡോയെ ഏർപ്പെടുത്തിയിട്ടില്ല എന്ന് തന്നെയാണ് ഇവർ പറഞ്ഞു വെക്കുന്നത്. 200 മില്യൺ യൂറോ റൊണാൾഡോക്ക് അൽ നസ്സ്ർ നൽകും എന്നുള്ളത് തികച്ചും വ്യാജമായ ഒരു വാർത്തയാണെന്നും ഇവർ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.റൊണാൾഡോ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അൽ നസ്സ്റിൽ മാത്രമാണെന്നും ഇവർ അറിയിച്ചു.

ചുരുക്കത്തിൽ സൗദി അറേബ്യയുടെ വേൾഡ് കപ്പ് ബിഡുമായി റൊണാൾഡോ യാതൊരുവിധ ബന്ധവും പുലർത്തുന്നില്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്.2030ലെ വേൾഡ് കപ്പിന് വേണ്ടി സൗദി അറേബ്യ മാത്രമല്ല ബിഡ് നൽകിയിരിക്കുന്നത്, മറിച്ച് ക്രിസ്റ്റ്യാനോയുടെ ജന്മദേശം ആയ പോർച്ചുഗലും ബിഡ് സമർപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആവേശകരമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *