ഓരോ പോയിന്റിന് വേണ്ടിയും അവർ പൊരുതി, സമനില വഴങ്ങിയിട്ടും സംതൃപ്തി പ്രകടിപ്പിച്ച് ബെംഗളൂരു പരിശീലകൻ !
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയും ഗോവ എഫ്സിയും സമനിലയിൽ പിരിയുകയായിരുന്നു. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്നിരുന്ന ഗോവ നാലു മിനുറ്റിനിടെ രണ്ട് ഗോളുകൾ തിരിച്ചടിച്ചു കൊണ്ട് സമനില പിടിച്ചു വാങ്ങുകയായിരുന്നു. ബെംഗളൂരു എഫ്സിക്ക് വേണ്ടി ക്ലയിറ്റൺ സിൽവ, ജുവാനാൻ എന്നിവരാണ് ഗോളുകൾ നേടിയത്. എന്നാൽ നാലു മിനുറ്റിനിടെ രണ്ട് ഗോളുകൾ നേടിക്കൊണ്ട് ഇഗോർ അങ്കുളോ ഗോവയുടെ രക്ഷകനായി മാറുകയായിരുന്നു. വിജയമുറപ്പിച്ചു നിൽക്കുന്ന സമയത്താണ് അങ്കുളോ രണ്ട് ഗോളുകൾ ബെംഗളൂരു വലയിൽ നിക്ഷേപിക്കുന്നത്. മത്സരം സമനിലയിൽ ആയെങ്കിലും ടീമിന്റെ പ്രകടനത്തിൽ താൻ സംതൃപ്തനാണ് എന്നറിയിച്ചിരിക്കുകയാണ് ബെംഗളൂരു എഫ്സി പരിശീലകൻ കാർലെസ് ക്വഡ്രാട്ട്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. തന്റെ താരങ്ങൾ ലഭിക്കാവുന്ന പോയിന്റിന് വേണ്ടി പൊരുതിയെന്നും അലംഭാവം കൊണ്ടല്ല മത്സരം സമനിലയിൽ ആയതെന്നും അറിയിച്ചിരിക്കുകയാണ് ഇദ്ദേഹം.
🗣️ Carles Cuadrat – "My players fought for every point"
— Goal India (@Goal_India) November 22, 2020
Read: https://t.co/jI3rigNmID#ISL #FCGBFC
” താരങ്ങളുടെ അലംഭാവം കൊണ്ടല്ല മത്സരം സമനിലയിലായത്. എന്റെ താരങ്ങൾ ലഭിക്കാവുന്ന പോയിന്റിന് വേണ്ടി പൊരുതുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആദ്യ മിനിറ്റ് മുതൽ തന്നെ അവർ അതിനാണ് ശ്രമിച്ചത്. എല്ലാവർക്കും ചെറിയ ഒരു പ്രീ സീസണാണ് ലഭിച്ചിട്ടുള്ളത്. എന്നിട്ടും അവർ പരമാവധി മികച്ച പ്രകടനം പുറത്തെടുത്തു. അവരുടെ പക്കലും ക്വാളിറ്റിയുള്ള ഒരുപാട് താരങ്ങൾ ഉണ്ടായിരുന്നു. ഗോവയുടെ പ്രകടനത്തിൽ എനിക്ക് അത്ഭുതമൊന്നും തോന്നിയിട്ടില്ല. എനിക്കുറപ്പായിരുന്നു അവർ ഞങ്ങളുടെ സിസ്റ്റത്തെ കുറിച്ച് പഠിച്ചിട്ടുണ്ട് എന്നുള്ളത്. ഞങ്ങൾ ഒരുപാട് കൌണ്ടർ അറ്റാക്കുകൾ സംഘടിപ്പിച്ചു. എന്നാൽ അവസരങ്ങൾ മുതലെടുക്കാൻ കഴിഞ്ഞില്ല. മാച്ച് പ്ലാനിൽ ഞാൻ സന്തോഷവാനാണ്. ഇതുമായി മുന്നോട്ട് പോവാനാണ് തീരുമാനം ” ബെംഗളൂരു പരിശീലകൻ പറഞ്ഞു.
¡ʅɐoƃ ʇnqǝp ɐ ƃuᴉʇɐɹqǝʅǝϽ#FCGBFC #HeroISL #LetsFootball pic.twitter.com/Frl5YjgPxQ
— Indian Super League (@IndSuperLeague) November 23, 2020