സെവിയ്യയുടെ രക്ഷകനായി ഡിജോംങ്,നിറസാന്നിധ്യമായി ബനേഗ, പ്ലയെർ റേറ്റിംഗ് അറിയാം !

ആറാം തവണയാണ് സെവിയ്യ യൂറോപ്പ ലീഗ് കിരീടം ചൂടുന്നത്. സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തറപറ്റിച്ചു കൊണ്ട് വന്ന സെവിയ്യ ഫൈനലിൽ ഇന്റർമിലാനെയും കീഴടക്കുകയായിരുന്നു. ഏറ്റവും കൂടുതൽ യൂറോപ്പ ലീഗ് കിരീടം നേടിയ ക്ലബ് ഏതെന്നു ചോദിച്ചാൽ അതിനുത്തരം സെവിയ്യയാണ്. ഇന്നലെ നടന്ന മത്സരത്തിൽ 3-2 നാണ് സെവിയ്യ ഇന്ററിനെ കീഴടക്കിയത്. സെവിയ്യയുടെ രക്ഷകൻ ആരെന്ന് ചോദിച്ചാൽ ഒരേയൊരു ഉത്തരമൊള്ളൂ. ലുക്ക് ഡിജോംഗ്. ഒരു ഗോളിന് പിറകിൽ സെവിയ്യയെ രണ്ട് ഹെഡർ ഗോളുകൾ നേടി കൊണ്ട് ലീഡിലേക്ക് എത്തിച്ച താരമാണ് ഡിജോംഗ്. ഒന്നിനൊന്ന് മെച്ചമുള്ള ഹെഡർ ഗോളുകളാണ് താരത്തിന്റെ തലയിൽ നിന്നും പിറന്നത്. ഇതിനാൽ തന്നെ ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരവും ഡിജോംഗ് തന്നെ. 8.9 ആണ് താരത്തിന്റെ റേറ്റിംഗ്. മറ്റൊരു മിന്നുന്ന പ്രകടനം പുറത്തെടുത്തത് അർജന്റൈൻ താരം എവർ ബനേഗയാണ്. 8.2 ആണ് താരത്തിന്റെ റേറ്റിംഗ്. ഒരു അസിസ്റ്റ് താരം നേടിയിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിലെ പ്ലെയർ റേറ്റിംഗ് താഴെ നൽകുന്നു.

സെവിയ്യ : 6.69
സുസോ : 6.5
ഡിജോംഗ് : 8.9
ഒകമ്പസ് : 6.9
ബനേഗ : 8.2
ഫെർണാണ്ടോ : 6.5
ജോർദാൻ : 6.2
റെഗിലോൺ : 7.0
കാർലോസ് : 5.0
കൗണ്ടേ : 7.2
നവാസ് : 7.1
ബൗനോ : 6.2
ഹദാദി : 6.3 -സബ്
ഗുഡേൽജ് : 6.0-സബ്
നെസ്റി : 6.2-സബ്
വാസ്‌കസ് : 6.3-സബ്

ഇന്റർമിലാൻ : 6.29
ലുക്കാക്കു : 7.0
ലൗറ്ററോ : 6.3
യങ് : 6.2
ഗാഗ്ലിയാർഡിനി : 6.4
ബ്രോസോവിച്ച് : 6.7
ബറല്ല :5.9
ആബ്രൊസിയോ : 5.6
ബാസ്റ്റോനി : 5.8
വൃജ് : 6.2
ഗോഡിൻ : 6.9
ഹാന്റനോവിച്ച് : 5.8
മോസെസ് : 6.3
കാന്ദ്രവ: 6.2
എറിക്‌സൺ : 6.1
സാഞ്ചസ് : 6.1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!