വിസ്മയകരം ഹാലണ്ട്, വാരികൂട്ടിയത് അനവധി റെക്കോർഡുകൾ!

എർലിങ് ഹാലണ്ട് എന്ന ഇരുപതുകാരൻ ഫുട്ബോൾ ലോകത്തിന് അത്ഭുതമാവുകയാണ്. കളിക്കുന്ന മത്സരങ്ങളിൽ എല്ലാം തന്നെ ഗോളടിച്ചു കൂട്ടൽ ഒരു ഹോബിയാണ് താരത്തിന്. ബുണ്ടസ്ലിഗയും ചാമ്പ്യൻസ് ലീഗും ഹാലണ്ടിനെ സംബന്ധിച്ചെടുത്തോളം ഒരുപോലെയാണ്. ഇന്നലെ സെവിയ്യക്കെതിരെയുള്ള മത്സരത്തിൽ ഇരട്ടഗോളുകളാണ് ഹാലണ്ട് നേടിയത്. ആദ്യപാദത്തിലും ഹാലണ്ട് രണ്ട് ഗോളുകൾ നേടിയിരുന്നു. ഇതോടെ ഹാലണ്ടിന്റെ ചാമ്പ്യൻസ് ലീഗിലെ ഗോൾ നേട്ടം 20 ആയി ഉയർന്നു. കേവലം 14 മത്സരങ്ങളിൽ നിന്നാണ് താരം ഇത് അടിച്ചു കൂട്ടിയത് എന്നോർക്കണം.അത്‌ മാത്രമല്ല കരിയറിൽ നൂറ് ഗോളുകൾ പിന്നീടാനും ഹാലണ്ടിന് സാധിച്ചു.102 ഗോളുകളാണ് ഹാലണ്ട് ഇതുവരെ നേടിയത്.147 മത്സരങ്ങൾ മാത്രമേ ഹാലണ്ട് കളിച്ചിട്ടൊള്ളൂ. ഇന്നലത്തെ ഗോൾ നേട്ടത്തോട് കൂടി രണ്ട് അപൂർവനേട്ടങ്ങൾ സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഹാലണ്ട്.

20 ഗോളുകളാണ് ആകെ ചാമ്പ്യൻസ് ലീഗിൽ ഹാലണ്ട് നേടിയിട്ടുള്ളത്.ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ നിന്ന് 20 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇനി ഹാലണ്ടിനാണ്. കേവലം 14 മത്സരങ്ങൾ മാത്രമാണ് ഹാലണ്ട് കളിച്ചിട്ടൊള്ളൂ.24 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയ ഹാരി കെയ്ൻ ആണ് രണ്ടാമത്.ആ ലിസ്റ്റ് താഴെ നൽകുന്നു.

14: Erling Haaland (09/03/21)
24: Harry Kane (26/11/19)
26: Alessandro Del Piero (15/04/98)
27: Ruud van Nistelrooy (24/09/02)
28: Filippo Inzaghi (24/09/02)
32: Mario Gomez (13/03/12)
33: Rivaldo (10/10/01)
33: Jardel (12/09/00)
34: Karim Benzema (27/09/11)
35: Marco Simone (07/11/00)

ഇനി മറ്റൊരു റെക്കോർഡ് എന്നുള്ളത് ചാമ്പ്യൻസ് ലീഗിൽ 20 ഗോളുകൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ആണ്.20 ഗോളുകൾ നേടുമ്പോൾ ഹാലണ്ടിന്റെ പ്രായം 20 വർഷവും 231 ദിവസവുമാണ്.രണ്ടാം സ്ഥാനത്ത്‌ എംബാപ്പെയും മൂന്നാം സ്ഥാനത്ത് മെസ്സിയുമാണ്. ലിസ്റ്റ് താഴെ നൽകുന്നു.

Erling Haaland: 20 years 231 days
Kylian Mbappé: 21 years 355 days
Lionel Messi: 22 years 266 days
Raúl González: 22 years 297 days
Alessandro Del Piero: 23 years 157 days
Karim Benzema: 23 years 282 days
Wayne Rooney: 24 years 157 days
Thomas Müller: 24 years 159 days
Andriy Shevchenko: 24 years 165 days
Cristiano Ronaldo: 24 years 306 days

https://en.as.com/en/2021/03/09/football/1615303078_291713.html

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!