മെസ്സിക്കും ഗ്രീസ്‌മാനും വിശ്രമം അനുവദിച്ചേക്കും? ചാമ്പ്യൻസ് ലീഗിനുള്ള ബാഴ്‌സയുടെ സാധ്യത ലൈനപ്പ് ഇങ്ങനെ !

കഴിഞ്ഞ ലാലിഗ മത്സരത്തിൽ ഒസാസുനക്കെതിരെ തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കൂമാന്റെ എഫ്സി ബാഴ്സലോണ. സൂപ്പർ താരങ്ങൾ എല്ലാം തന്നെ തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്‌സ വിജയം നേടിയത്. ഇനി ചാമ്പ്യൻസ് ലീഗിലാണ് ബാഴ്സയുടെ അങ്കം. ഫെറെൻക്വെറോസിനെയാണ് ബാഴ്സക്ക്‌ ഇനി നേരിടാനുള്ളത്. നാളെ രാത്രി ഇന്ത്യൻ സമയം 1:30-ന് ഫെറെൻക്വേറൊസിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. ചാമ്പ്യൻസ് ലീഗിൽ ഉജ്ജ്വലപ്രകടനമാണ് ബാഴ്സ കാഴ്ച്ചവെക്കുന്നത്. നാലു മത്സരങ്ങളിൽ നാലിലും വിജയിച്ച ബാഴ്സ പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. അതിനാൽ തന്നെ നാളത്തെ മത്സരത്തിൽ സൂപ്പർ താരങ്ങൾക്കെല്ലാം വിശ്രമം നൽകാനാണ് കൂമാൻ ആലോചിക്കുന്നത്. മുണ്ടോ ഡിപോർട്ടിവോയുടെ റിപ്പോർട്ട്‌ പ്രകാരം മെസ്സി, ഗ്രീസ്‌മാൻ, ആൽബ എന്നിവർക്കൊക്കെ വിശ്രമം നൽകിയേക്കും.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സി, ഡിജോങ് എന്നിവർക്ക്‌ കൂമാൻ വിശ്രമം നൽകിയിരുന്നു. മത്സരത്തിൽ നാലു ഗോളുകൾക്കായിരുന്നു ബാഴ്സ വിജയിച്ചത്. തുടർച്ചയായ മത്സരങ്ങൾ മൂലമാണ് മെസ്സിക്ക് ഗ്രീസ്മാനുമൊക്കെ വിശ്രമം നൽകാൻ കൂമാനെ പ്രേരിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ വിശ്രമത്തിലായിരുന്നു ഡിജോങ് ഇത്തവണ പ്രതിരോധം കാക്കും. ലെങ്ലെറ്റിന് പരിക്കേറ്റ സാഹചര്യത്തിൽ താരത്തെ ഡിഫൻസിൽ കളിപ്പിക്കാനാണ് കൂമാന്റെ ആലോചന. ഇതോടെ പ്യാനിക്ക് മധ്യനിരയിൽ തിരിച്ചെത്തും. കൂടാതെ കാർലെസ് അലേനയും മിഡ്‌ഫീൽഡിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.ജോർഡി ആൽബയുടെ സ്ഥാനത്തേക്ക് ജൂനിയർ ഫിർപ്പോ എത്തിയേക്കും. ആദ്യപാദത്തിൽ 5-1 എന്ന സ്കോറിനായിരുന്നു ഫെറെൻക്വെറോസിനെ ബാഴ്സ തകർത്തു വിട്ടിരുന്നത്. ബാഴ്സയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്.

Ter Stegen; Dest, Mingueza, De Jong, Firpo; Alena, Pjanic; Trincao, Pedri, Coutinho; Braithwaite

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!