ബാഴ്സ-നാപോളി മത്സരത്തിന് തിയ്യതി നിശ്ചയിച്ചു

ചാമ്പ്യൻസ് ലീഗിൽ ബാഴ്സ-നാപോളി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാംപാദമത്സരത്തിനുള്ള തിയ്യതി നിശ്ചയിച്ചു. ഓഗസ്റ്റ്‌ എട്ടിന് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ വെച്ചായിരിക്കും മത്സരം അരങ്ങേറുക. ഇറ്റാലിയൻ മാധ്യമമായ സ്കൈ ഇറ്റാലിയയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കൊറോണ പ്രതിസന്ധി മൂലം നിർത്തിവെച്ച എല്ലാ യുവേഫ ടൂർണമെന്റുകളും ഓഗസ്റ്റ് അവസാനത്തോടെ തീർക്കാനാണ് യുവേഫ ഉദ്ദേശിക്കുന്നത്.

നാപോളിയുടെ ഗ്രൗണ്ടിൽ നടന്ന ആദ്യപാദ മത്സരത്തിൽ 1-1 എന്ന സ്കോറിന് മത്സരം സമനിലയിൽ കലാശിച്ചിരുന്നു. പിന്നീട് കോവിഡ് പ്രതിസന്ധി മൂലം മുൻപ് നിശ്ചയിച്ച തിയ്യതി മാറ്റുകയായിരുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ ഓഗസ്റ്റ് എട്ടിന് തന്നെ മത്സരം നടത്തും. ഓഗസ്റ്റ്‌ 29 ഇസ്താംബൂളിൽ വെച്ചാണ് ഫൈനൽ നടത്താൻ യുവേഫ ആലോചിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!