നവാസോ മെസ്സിയോ? ആരാണ് തിളങ്ങിയത്? പ്ലയെർ റേറ്റിംഗ്!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന പിഎസ്ജി-ബാഴ്സ രണ്ടാം പാദ പ്രീക്വാർട്ടർ സമനിലയിൽ പിരിയുകയായിരുന്നു.1-1 എന്ന സ്കോറിനാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. ഇതോടെ അഗ്രിഗേറ്റിൽ 5-2 ന്റെ വമ്പൻ തോൽവി വഴങ്ങികൊണ്ട് ബാഴ്‌സ പുറത്താവുകയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനമാണ് ബാഴ്സ നടത്തിയതെങ്കിലും ഗോൾ നേടാൻ ബാഴ്സക്ക് സാധിക്കാതെ പോവുകയായിരുന്നു. മാത്രമല്ല പിഎസ്ജി ഗോൾകീപ്പർ കെയ്‌ലർ നവാസ് മിന്നും ഫോമിലായിരുന്നു കളിച്ചിരുന്നത്. ബാഴ്സയുടെ ഒട്ടേറെ മുന്നേറ്റങ്ങൾ ചെന്നവസാനിച്ചത് നവാസിന്റെ കൈകളിലായിരുന്നു.മാത്രമല്ല മെസ്സിയുടെ പെനാൽറ്റി നവാസ് തടുത്തിടുകയും ചെയ്തു. അതേസമയം മറുഭാഗത്ത് മെസ്സി ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഒരു തകർപ്പൻ ലോങ്ങ്‌റേഞ്ച് ഗോൾ നേടിയ മെസ്സി പിന്നീട് പെനാൽറ്റി പഴക്കുന്നതാണ് കാണാൻ സാധിച്ചത്. ഏതായാലും ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് നവാസാണ്.8.5 ആണ് താരത്തിന്റെ റേറ്റിംഗ്.അതേസമയം മെസ്സിയുടെ റേറ്റിംഗ് 8.0 ആണ്. മറ്റുള്ള താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

ബാഴ്സ : 6.7
മെസ്സി : 8. 0
ഗ്രീസ്‌മാൻ : 7.3
ഡെംബലെ : 6.8
ഡെസ്റ്റ് : 6.3
പെഡ്രി : 7.4
ബുസ്ക്കെറ്റ്സ് : 7.2
ആൽബ : 7.2
മിങ്കേസ : 5.8
ഡിജോങ് : 7.3
ലെങ്ലെറ്റ്‌ : 5.9
ടെർസ്റ്റീഗൻ : 6.1
ഫിർപ്പോ : 6.7-സബ്
ട്രിൻക്കാവോ : 6.1-സബ്
പ്യാനിച്ച് : 6.0-സബ്
മോറിബ : 6.4-സബ്
ബ്രൈത്വെയിറ്റ് : 6.3

പിഎസ്ജി : 6.8
നവാസ് : 8.5
ഇകാർഡി : 7.4
എംബാപ്പെ : 8.1
വെറാറ്റി : 6.9
ഡ്രാക്സ്ലർ : 6.5
ഗയെ : 6.4
പരേഡസ് : 7.1
കുർസാവ : 5.8
കിപമ്പേ : 6.5
മാർക്കിഞ്ഞോസ് : 6.8
ഫ്ലോറെൻസി : 6.5
ഡയാലോ : 7.2-സബ്
പെരേര : 6.4-സബ്
ഡിമരിയ : 6.0-സബ്
ഡാഗ്ബ : 6.0-സബ്
റഫീഞ്ഞ : 6.0-സബ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!