വിനീഷ്യസ് തിളങ്ങി, ലിവർപൂളിനെ നാണംകെടുത്തി റയൽ, പ്ലയെർ റേറ്റിംഗ്!

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിന് മിന്നും വിജയം. സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ ലിവർപൂളിനെ കീഴടക്കിയത്. റയലിന് വേണ്ടി ഇരട്ടഗോളുകൾ നേടിക്കൊണ്ട് വിനീഷ്യസ് ജൂനിയർ തിളങ്ങി. ശേഷിച്ച ഗോൾ അസെൻസിയോയുടെ വകയായിരുന്നു. മത്സരത്തിന്റെ 27,65 മിനുട്ടുകളിലായിരുന്നു വിനീഷ്യസ് വലകുലുക്കിയത്.36-ആം മിനുട്ടിലാണ് അസെൻസിയോയുടെ ഗോൾ വന്നത്.51-ആം മിനുട്ടിൽ സലായാണ് ലിവർപൂളിന്റെ ആശ്വാസഗോൾ കണ്ടെത്തിയത്.ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് വിനീഷ്യസ് ജൂനിയറാണ്.റയൽ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

റയൽ : 7.6
വിനീഷ്യസ് : 9.1
ബെൻസിമ :7.4
അസെൻസിയോ : 8.4
മോഡ്രിച്ച് : 8.0
കാസമിറോ : 7.9
ക്രൂസ് : 8.3
മെന്റി : 7.1
നാച്ചോ : 7.1
മിലിറ്റാവോ : 7.5
വാസ്‌ക്കസ് :7.5
കോർട്ടുവ : 6.2
വാൽവെർദേ :6.4-സബ്
റോഡ്രിഗോ : 6.0-സബ്

0 Comments

No Comment.

error: Content is protected !!