അത്ലറ്റിക്കോ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി, നഷ്ടം ബാഴ്സക്ക്!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ ചെൽസിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടാനായിരുന്നു അത്ലറ്റിക്കോയുടെ വിധി. ഇരുപാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അത്ലറ്റിക്കോ ചെൽസിയോട് പരാജയമേറ്റുവാങ്ങിയത്. ഫലമായി അത്ലറ്റിക്കോ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്താവുകയും ചെയ്തിരുന്നു.അത്ലറ്റിക്കോയുടെ ചാമ്പ്യൻസ് ലീഗിലെ പുറത്താവൽ സാമ്പത്തികപരമായി നഷ്ടം വരുത്തിയത് ബാഴ്സക്കാണ്. ബാഴ്‌സയിൽ നിന്ന് അത്ലറ്റിക്കോയിലേക്ക് ചേക്കേറിയ ലൂയിസ് സുവാരസിന്റെ ട്രാൻസ്ഫർ വഴി കിട്ടേണ്ട തുകയാണ് ബാഴ്സക്ക് ലഭിക്കാതെ പോവുക.

ലൂയിസ് സുവാരസുൾപ്പെടുന്ന അത്‌ലെറ്റിക്കോ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയാൽ കരാറുകൾ പ്രകാരം രണ്ട് മില്യൺ യൂറോ ബാഴ്‌സക്ക് ലഭിക്കും. എന്നാൽ അത്ലെറ്റിക്കോ ക്വാർട്ടർ കാണാതെ പുറത്തായതോടെ ബാഴ്‌സക്ക് ഈ തുക ലഭിച്ചേക്കില്ല. ഈ അർത്ഥത്തിലാണ് ബാഴ്‌സക്ക് സാമ്പത്തികപരമായി നഷ്ടം എന്ന് വിലയിരുത്തപ്പെടുന്നത്. അതേസമയം ബാഴ്സയും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്തായിട്ടുണ്ട്. നിലവിൽ ക്വാർട്ടർ ഫൈനലിൽ ലാലിഗയിലെ ഏകസാന്നിധ്യം റയൽ മാഡ്രിഡാണ്.

0 Comments

No Comment.

error: Content is protected !!