റാമോസിന് പിഎസ്ജി നൽകിയ ഓഫർ പുറത്ത്?

റയൽ മാഡ്രിഡ് നായകനും പ്രതിരോധ നിരയിലെ സൂപ്പർതാരവുമായ സെർജിയോ റാമോസിന്റെ കരാർ ഈ സീസണോടു കൂടി അവസാനിക്കുകയാണ്. താരം കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ളത് ഇതുവരെ വ്യക്തമാവാത്ത ഒരു കാര്യമാണ്. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചെറിയതോതിലുള്ള ചർച്ചകളൊക്കെ നടന്നിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. റാമോസിന്റെ നിബന്ധനകൾ ഇതുവരെ റയൽ അംഗീകരിക്കാത്തതതാണ് കരാർ പുതുക്കുന്നതിന് തടസ്സം നിൽക്കുന്ന കാര്യം. അതേസമയം താരത്തിനു വേണ്ടി പിഎസ്ജി രംഗത്ത് ഉണ്ടെന്നുള്ളത് ഒട്ടേറെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത സീസണിൽ റാമോസ് പിഎസ്ജിയിൽ കളിക്കുമെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇപ്പോഴിതാ റാമോസിന് പിഎസ്ജി നൽകിയ ഓഫർ പുറത്തുവന്നിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ ഡയാറിയോ ഗോൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് ഒരു വമ്പൻ ഓഫർ തന്നെയാണ് പിഎസ്ജി റാമോസ് നൽകിയിരിക്കുന്നത്. മൂന്ന് വർഷത്തെ കരാറാണ് റാമോസിന് പിഎസ്ജി ഓഫർ ചെയ്തിരിക്കുന്നത്. മാത്രമല്ല ഓരോ വർഷവും പതിനഞ്ച് മില്യൺ യൂറോ സാലറി നൽകാമെന്നും പിഎസ്ജി ഏറ്റിട്ടുണ്ട്. സാലറി വർധനവും കരാറിന്റെ ദൈർഘ്യം കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് റയൽ മാഡ്രിഡും താരവും തമ്മിൽ ഇടഞ്ഞു നിൽക്കുന്നത്. ഏതായാലും ഈ ഓഫറിലും താരം അത് സ്വീകരിക്കുമോ എന്നുള്ള കാര്യത്തിലും കൂടുതൽ വ്യക്തതകൾ കൈവരേണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!