ദിബാല കളിക്കുമോ? പിർലോ പറയുന്നു!

ഇന്ന് സിരി എയിൽ നടക്കുന്ന 23-ആം റൗണ്ട് പോരാട്ടത്തിൽ യുവന്റസ് കളത്തിലേക്കിറങ്ങുന്നുണ്ട്. സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ക്രോട്ടോണയാണ് യുവന്റസിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15-നാണ് ഈ മത്സരം നടക്കുക.അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിലും യുവന്റസ് പരാജയപ്പെട്ടിരുന്നു. നാപോളി,പോർട്ടോ എന്നിവരോടാണ് യുവന്റസ് തോറ്റത്.അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരം വിജയിക്കൽ പിർലോയുടെ സംഘത്തിന് അനിവാര്യമാണ്.

ഇപ്പോഴിതാ ഇന്നത്തെ മത്സരത്തിൽ സൂപ്പർ താരം പൌലോ ദിബാല കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് പിർലോ ഇക്കാര്യം അറിയിച്ചത്.ജനുവരി പത്താം തിയ്യതി പരിക്കേറ്റ ശേഷം ഇതുവരെ ദിബാല കളിച്ചിട്ടില്ല. ദിബാലയെ കൂടാതെ ആർതർ, അഡ്രിയാൻ റാബിയോട്ട്, എന്നിവരും മത്സരത്തിനുണ്ടാവില്ല.അതേസമയം ബെന്റാൻക്യൂർ, മക്കെന്നി, റാംസി എന്നിവർ കളിച്ചേക്കുമെന്ന സൂചനയും പിർലോ നൽകി.അൽവാരോ മൊറാറ്റ സൈഡ് ബെഞ്ചിലായിരിക്കുമെന്ന സൂചനയും പിർലോ നൽകി.

” ദിബാല ഇതുവരെ കളിക്കാൻ സജ്ജനായിട്ടില്ല. അദ്ദേഹത്തിന് ഇപ്പോഴും കാൽമുട്ടിൽ വേദനയുണ്ട്.നിർഭാഗ്യവശാൽ അദ്ദേഹം അതിൽ നിന്ന് ഇപ്പോഴും പുരോഗതി പ്രാപിച്ചിട്ടില്ല.ഇപ്പോഴും അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ട്.ദിബാലക്ക് പുറമേ ഞങ്ങൾ ആർതറിനെയും മിസ് ചെയ്യുന്നുണ്ട്. എന്നാൽ മധ്യനിരയിൽ ഞങ്ങൾക്ക് റാംസിയും ബെന്റാൻക്യൂറുമുണ്ട്. ബെന്റാൻക്യൂറിനെ നാളെ ലഭ്യമാവുമെന്നാണ് ഞാൻ കരുതുന്നത്.മക്കെന്നി 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല.പക്ഷെ അദ്ദേഹത്തെയും ലഭ്യമാവുമെന്നാണ് ഞാൻ കരുതുന്നത്.മൊറാറ്റയുടെ അസുഖം ഭേദമായി വരുന്നു.അദ്ദേഹത്തിന്റെ വയറിനാണ് അസുഖം.അദ്ദേഹം 100 ശതമാനം ഫിറ്റ്‌ അല്ലെങ്കിലും ലഭ്യമാവുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” പിർലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!