ക്രിസ്റ്റ്യാനോ യുവന്റസ് വിടുമോ? മൊറാറ്റ പറയുന്നതിങ്ങനെ!

ഈ സീസണിൽ ഭേദപ്പെട്ട പ്രകടനമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാഗത്തു നിന്നുണ്ടായതെങ്കിലും യുവന്റസ് നിരാശജനകമായ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ അവർ സിരി എയും നഷ്ടപ്പെടുമോ എന്നുള്ള ഭീതിയിലാണ് ഇപ്പോഴുള്ളത്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. താരം യുവന്റസ് വിടുമെന്നും മുൻ ക്ലബായ റയലിലേക്ക് തന്നെ മടങ്ങുമെന്നായിരുന്നു ഈ റൂമറുകൾ. എന്നാൽ ഈ വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണിപ്പോൾ ക്രിസ്റ്റ്യാനോയുടെ സഹതാരമായ അൽവാരോ മൊറാറ്റ. ക്രിസ്റ്റ്യാനോ യുവന്റസ് വിടാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും മറ്റേത് ക്ലബ്ബിൽ പോയാലും ഇത്പോലെയൊക്കെ തന്നെയാണ് സംഭവിക്കുക എന്നുമാണ് മൊറാറ്റ അറിയിച്ചത്. മുമ്പ് റയലിലും ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടുമെന്ന് ഞാൻ കരുതുന്നില്ല.അദ്ദേഹം മറ്റേതെങ്കിലും ക്ലബ്ബിൽ ചേർന്നാലും ഇത്പോലെയൊക്കെ തന്നെയാണ് സംഭവിക്കുക.ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ വിജയിച്ച ഒരു താരമാണ് ക്രിസ്റ്റ്യാനോ.പക്ഷെ അത്‌ യുവന്റസിന്റെ കാര്യത്തിലല്ല.അദ്ദേഹം യുവന്റസിൽ ഹാപ്പിയാണ്.അദ്ദേഹം റയൽ മാഡ്രിഡിലേക്ക് മടങ്ങുമോ എന്നുള്ള കാര്യം എനിക്കറിയില്ല. കാരണം ഞങ്ങൾ സംസാരിക്കാറുള്ളത് ഫുട്ബോൾ ഒഴികെയുള്ള മറ്റെല്ലാ കാര്യങ്ങളെ കുറിച്ചുമാണ്.മൊറാറ്റ പറഞ്ഞു. നിലവിൽ അത്ലറ്റിക്കോയിൽ നിന്നും ലോണിലാണ് മൊറാറ്റ യുവന്റസിൽ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!