ദിബാല യുവന്റസ് വിടുമോ? സൂചനകളുമായി ഗേൾഫ്രണ്ട്!

യുവന്റസ് സൂപ്പർ താരം പൌലോ ദിബാലയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കഠിനമേറിയതാണ്. സഹതാരങ്ങളായ ആർതർ, മക്കെന്നി എന്നിവർക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തതിന് താരത്തിന് ക്ലബ്ബിന്റെ ശിക്ഷാനടപടികൾ നേരിടേണ്ടി വന്നിരുന്നു. മാത്രമല്ല ഇതിന് പിന്നാലെ യുവന്റസ് താരത്തെ കയ്യൊഴിഞ്ഞേക്കുമെന്നുള്ള വാർത്തകളും പുറത്തേക്ക് വന്നിരുന്നു. താരത്തിന് നൽകിയ ഓഫർ യുവന്റസ് പിൻവലിക്കുമെന്നും ഈ സമ്മറിൽ താരത്തിന് യുവന്റസ് വിടാമെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇത്‌ ശരിവെക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിരിക്കുകയാണ് ദിബാലയുടെ ഗേൾഫ്രണ്ടായ ഒറിയാനാ സബേറ്റിനി.ടുറിൻ ബോറടിപ്പിക്കുന്നതാണെന്നും ഇവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നുമാണ് ഇവർ പ്രസ്താവിച്ചിരിക്കുന്നത്.ജെന്റെ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ടുറിനെ കുറിച്ചുള്ള അതൃപ്തി രേഖപ്പെടുത്തിയത്.

” ടുറിൻ ബോറടിപ്പിക്കുന്ന ഒന്നാണ്.ഇവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതാണ് പ്രധാനപ്രശ്നം.എല്ലാ ദിവസവും ഞാനും പൌലോയും കൂടി എവിടെയെങ്കിലുമൊക്കെ സന്ദർശിക്കാറുണ്ട്.കാരണം ദിബാലക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യണം എന്നാണ്.മക്കെന്നിയുടെ വീട്ടിൽ വെച്ച് നടന്നത് ഒരു പ്രത്യേക പാർട്ടി ഒന്നുമല്ലായിരുന്നു.ദിബാല സഹതാരങ്ങൾക്കൊപ്പം ഡിന്നറിന് പോവാറുള്ളത് സാധാരണയാണ്.ഒട്ടുമിക്ക ബുധനാഴ്ച്ചകളിലും അതുണ്ടാവാറുണ്ട്.കൂടിയാൽ പത്ത് പേരെ ഉണ്ടാവാറൊള്ളൂ. ഇരുപത് പേർ ഉണ്ടായിരുന്നു എന്നുള്ളത് വ്യാജമാണ്.ആളുകൾ എപ്പോഴും വിവാദങ്ങൾ ഉണ്ടാക്കാനുള്ള കാരണങ്ങൾ അന്വേഷിച്ചു നടക്കുക. ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോവുന്നത് പോലും എങ്ങനെയാണ് ഇവർ കണ്ടെത്തുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.ശരിക്കും ടുറിൻ മടുത്തു തുടങ്ങിയിരിക്കുന്നു ” ദിബാലയുടെ ഗേൾഫ്രണ്ട് പറഞ്ഞു.

0 Comments

No Comment.

error: Content is protected !!