ദിബാലയെ കളിപ്പിക്കുമോ? നിലപാട് വ്യക്തമാക്കി പിർലോ!

ഇന്ന് സിരി എയിൽ നടക്കുന്ന മത്സരത്തിൽ യുവന്റസിന്റെ എതിരാളികൾ കരുത്തരായ നാപോളിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:15-ന് യുവന്റസിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. ഈ മത്സരത്തിൽ പരാജയപ്പെടുകയാണെങ്കിൽ പിർലോയുടെ ഭാവി ചോദ്യം ചെയ്യപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഏതായാലും ഇന്നത്തെ മത്സരത്തിൽ സൂപ്പർ താരം പൌലോ ദിബാലയെ കളിപ്പിച്ചേക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിർലോ. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് പിർലോ ദിബാലയെ പറ്റി സംസാരിച്ചത്. താരം 90 മിനുട്ടുകൾ കളിക്കാൻ സജ്ജനല്ലെന്നും പകരക്കാരനായിട്ടായിരിക്കും കളത്തിലേക്കിറങ്ങുക എന്നും പിർലോ വ്യക്തമാക്കിയിട്ടുണ്ട്. പരിക്ക് മൂലം ഒട്ടേറെ മൽസരങ്ങൾ ദിബാലക്ക് നഷ്ടമായിരുന്നു.

” ദിബാലക്ക് ഇപ്പോൾ കുഴപ്പങ്ങളൊന്നുമില്ല.അദ്ദേഹം ഈ ദിവസങ്ങളിൽ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. അദ്ദേത്തിന്റെ വേദനകളൊക്കെ മാറിയിട്ടുണ്ട്.നാപോളിക്കെതിരെയുള്ള മത്സരത്തിൽ കളത്തിലേക്കിറങ്ങാൻ ദിബാല റെഡിയാണ്.അദ്ദേഹം 90 മിനുട്ട് പൂർണ്ണമായും കളിക്കാൻ സജ്ജനായിട്ടില്ല. എന്തെന്നാൽ കഴിഞ്ഞ മൂന്ന് മാസത്തോളം അദ്ദേഹം പുറത്തായിരുന്നു.പക്ഷെ കുറച്ചു സമയം അദ്ദേഹം കളിച്ചേക്കും. നല്ല രീതിയിൽ തന്നെയാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോവുന്നത് ” പിർലോ പറഞ്ഞു. ദിബാല ഈ സീസണിൽ ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.

0 Comments

No Comment.

error: Content is protected !!