ക്രിസ്റ്റ്യാനോയും ഡിബാലയും ഗോളടിച്ചു, കരുത്തരുടെ പോരാട്ടത്തിൽ യുവന്റസിന് വിജയം, പ്ലയെർ റേറ്റിംഗ്!

ഇന്നലെ നടന്ന നിർണായകപോരാട്ടത്തിൽ യുവന്റസിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുവന്റസ് നാപോളിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പൌലോ ഡിബാലയും നേടിയ ഗോളുകളാണ് യുവന്റസിന് വിജയം നേടികൊടുത്തത്.മത്സരത്തിന്റെ 13-ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആദ്യഗോൾ നേടിയത്. കിയേസയായിരുന്നു അസിസ്റ്റ്.73-ആം മിനുട്ടിൽ ഡിബാലയുടെ ഗോൾ വന്നു.ബെന്റാൻക്യൂറിന്റെ അസിസ്റ്റിൽ നിന്നാണ് ഡിബാല ഗോൾ നേടിയത്.90-ആം മിനിറ്റിൽ ഇൻസീൻ ഗോൾ നേടിയെങ്കിലും വിജയം നേടാൻ നാപോളിക്ക് അത്‌ മതിയാവുമായിരുന്നില്ല.ജയത്തോടെ യുവന്റസ് മൂന്നാം സ്ഥാനത്തേക്ക് പ്രവേശിച്ചു.ഇന്റർമിലാൻ, എസി മിലാൻ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

യുവന്റസ് : 7.4
ക്രിസ്റ്റ്യാനോ : 8.2
മൊറാറ്റ : 7.0
കിയേസ : 8.6
റാബിയോട്ട് : 7.5
ബെന്റാൻക്യൂർ : 7.8
ക്വഡ്രാഡോ : 7.4
സാൻഡ്രോ : 7.9
ചില്ലിനി : 6.9
ഡിലൈറ്റ് : 7.0
ഡാനിലോ : 7.9
ബുഫൺ : 7.1
മക്കെന്നി : 6.5-സബ്
ഡിബാല : 7.0-സബ്
ആർതർ : 6.5-സബ്

0 Comments

No Comment.

error: Content is protected !!